പ്രളയ നാശനഷ്ടം: സർക്കാർ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്
Friday, October 22, 2021 12:44 AM IST
കോ​​ട്ട​​യം: പ്ര​​ള​​യം​​മൂ​​ല​മു​ണ്ടാ​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര​​മാ​​യി കാ​​ര്യ​​ക്ഷ​​മ​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. നി​​ര​​വ​​ധി ആ​​ളു​​ക​​ൾ​​ക്കു വീ​​ടു​​ക​​ൾ ന​​ഷ്ട​​പ്പെ​​ടു​​ക​​യും കൃ​​ഷി​​ക്കും കൃ​​ഷി​​സ്ഥ​​ല​​ങ്ങ​​ൾ​​ക്കും വ​​ൻ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യം ഗു​​രു​​ത​​ര​​മാ​​ണ്. ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളും വ​​സ​​തു​​ക്ക​​ളു​​മെ​​ല്ലാം ന​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

അ​​വ​​ർ​​ക്കും ആ​​വ​​ശ്യ​​മാ​​യ പു​​ന​​രു​​ദ്ധാ​​ര​​ണ പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പി​​ക്ക​ണം. സ​​ഹാ​​യ​​ങ്ങ​​ൾ ആ​​ളു​​ക​​ൾ​​ക്കു നേ​​രി​​ട്ടെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നും ഉ​​ണ്ടാ​​കേ​​ണ്ട​​തെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.


ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഫാ. ​​ജി​​യോ ക​​ട​​വി, രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ടെ​​സി ബി​​ജു, ബെ​​ന്നി ആ​​ന്‍റ​​ണി, രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ കു​​ട്ടി​​ക്ക​​ൽ, കാ​​വാ​​ലി, അ​​ഞ്ചി​​ലി​​പ്പ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ക​​യും സ​​ഹാ​​യ​​ങ്ങ​​ൾ വി​​ത​​ര​​ണം ന​​ൽ​​കു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.