സ്കൂ​ൾ തുറക്കൽ ന​വം​ബ​ർ ഒ​ന്നിന്
സ്കൂ​ൾ തുറക്കൽ  ന​വം​ബ​ർ ഒ​ന്നിന്
Sunday, September 19, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളും 10, 12 ക്ലാ​സു​ക​ളും ആ​ദ്യ​ദി​നം മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ന​വം​ബ​ർ 15ന് ​മ​റ്റു ക്ലാ​സു​ക​ൾ​കൂ​ടി ആ​രം​ഭി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങാ​നും 15 ദി​വ​സം മു​ന്പ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. പ്രൈ​മ​റി ക്ലാ​സു​ക​ൾ ആ​ദ്യം തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടെ​ടു​ക്കു​ന്ന​താ​കും ഉ​ചി​തം. പ​കു​തി കു​ട്ടി​ക​ൾ​ക്കു വീ​ത​മാ​കും ക്ലാ​സു​ണ്ടാ​കു​ക. ഇ​തു ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പി​ന്നീ​ടു ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും.


വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. സ്കൂ​ൾ ഹെ​ൽ​ത്ത് പ്രോ​ഗ്രാം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക മാ​സ്കു​ക​ൾ ത​യാ​റാ​ക്ക​ണം. സ്കൂ​ളു​ക​ളി​ലും മാ​സ്കു​ക​ൾ ക​രു​ത​ണം. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ നാ​ലി​ന് കോ​ള​ജു​ക​ൾ തു​റ​ക്കാ​നും 18ന് ​കോ​ള​ജ് ത​ല​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ല്ലാ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കാ​നും അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.