കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ൽ  സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
Sunday, September 19, 2021 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ സാ​​​മൂ​​​ഹി​​​ക വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​റു സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കൊ​​​ച്ചി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കും ന​​​ൽ​​​കു​​​ന്ന ഐ​​​സി​​​യു വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യാ​​​ണ് വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ൾ കൈ​​​മാ​​​റി​​​യ​​​ത്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ ര​​​ണ്ട​​ര ക്കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​വി​​​ധ സ​​​ർ​​​ക്കാ​​​രിതര സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് 100 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വും ജീ​​​വ​​​ൻ ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കി.


ഓ​​​ഖി പു​​​ന​​​ര​​​ധിവാ​​​സ​​​ത്തി​​​ന് നൽ കിയ 10 കോ​​​ടി​​​യുടെയും പ്ര​​​ള​​​യ കാ​​​ല​​​ത്ത് കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കെ​​​സി​​​ബി​​​സി ന​​​ട​​​ത്തി​​​യ 360 കോ​​​ടി രൂ​​​പ​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി ശ്ലാ​​​ഘി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി, മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് മു​​​ക​​​ളൂം​​​പു​​​റ​​​ത്ത് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. 12 ല​​​ക്ഷം രൂ​​​പ വീ​​​തം ചെ​​​ല​​​വു വ​​​രു​​​ന്ന 14 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.