മുണ്ടക്കയം സ്വദേശികൾ തിരുവനന്തപുരത്ത് മരിച്ച നിലയിൽ
മുണ്ടക്കയം സ്വദേശികൾ തിരുവനന്തപുരത്ത് മരിച്ച നിലയിൽ
Tuesday, June 22, 2021 12:52 AM IST
മു​ണ്ട​ക്ക​യം: തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ൻ​കോ​ട്ട് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം പ​ന്ത​പ്ല​കി​ഴ​ക്കേ​തി​ൽ മ​നോ​ജ് കു​മാ​ർ (45), ഭാ​ര്യ ര​ഞ്ജു (38), മ​ക​ൾ അ​മൃ​ത (16) എ​ന്നി​വ​രെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മ​നോ​ജി​നെ വീ​ടിന്‍റെ സി​റ്റൗ​ട്ടി​ൽ ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നു മ​നോ​ജി​നെ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നോ​ജ് മ​രി​ച്ചു​വെ​ന്ന വി​വ​രം അ​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്നാ​ണ് ര​ഞ്ജു​വും അ​മൃ​ത​യും വി​ഷം ക​ഴി​ച്ചു മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ക്ക​ാതാ​യ​തി​നെത്തുട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തുക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മനോ ജിന്‍റെ ഭാ​ര്യ​യെയും മ​കളെയും കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​ക്കു​ള്ളി​ൽ​നി​ന്ന് സ​യ​നൈ​ഡി​ന്‍റെ കു​പ്പി ക​ണ്ടെ​ത്തി​യെ​ന്നും ഇ​വ​ർ സ​യ​നൈ​ഡ് കഴിച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.


സ്വ​ർ​ണപ്പണി​ക്കാ​ര​നാ​ണു മ​രി​ച്ച മ​നോ​ജ്. തി​രു​വ​ന​ന്ത​പു​രം, ന​ന്ദന്‍കോ​ട് വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ബ​ന്ധു​ക​ൾ എ​ത്തി ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് തൈ​ക്കാ​ട് ശാ​ന്തി ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. മ​നോ​ജ് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യും ര​ഞ്ജു മാ​ന്നാ​ർ സ്വ​ദേ​ശി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.