അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നാ​ച​ര​ണം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും
അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നാ​ച​ര​ണം:  സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാഷ്‌ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ രം​ഗ​ത്തെ കു​ല​പ​തി​യാ​യ പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​പി.​കെ. വാ​ര്യ​രെ നൂ​റാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പ് ആ​ദ​രി​ക്കും.

അ​ന്താ​രാഷ്‌ട്ര യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ആ​യു​ഷ് മി​ഷ​ന്‍ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘വീ​ട്ടി​ല്‍ ക​ഴി​യാം യോ​ഗ​യ്ക്കൊ​പ്പം’ (Be at Home, be with Yoga) എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ യോ​ഗാ ദി​നാ​ച​ര​ണ തീം. ​യോ​ഗ​ത്തോ​ണ്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്പെ​ഷ​ല്‍ യോ​ഗ സെ​ഷ​ന്‍, ആ​യു​ര്‍​യോ​ഗാ പ​ദ്ധ​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍.


വി​വി​ധ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​ര്‍​ക്കും വി​വി​ധ പ്രാ​യ​ക്കാ​ര്‍​ക്കും വി​വി​ധ അ​വ​സ്ഥ​ക​ളി​ലു​ള്ള​വ​ര്‍​ക്കും ശീ​ലി​ക്കാ​വു​ന്ന യോ​ഗ​ായു​ടെ രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് യോ​ഗ​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ക്‌ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി ഇ​ന്നു​മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ 8.30നും ​രാ​ത്രി ഒ​ന്പ​തി​നു​മാ​ണ് ’സ്പെ​ഷ​ല്‍ യോ​ഗ സെ​ഷ​ന്‍ ഫോ​ര്‍ സ്റ്റു​ഡ​ന്‍റ്സ്’ പ​രി​പാ​ടി​യു​ടെ സം​പ്രേ​ഷ​ണം. സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​യു​ര്‍​വേ​ദ കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​യു​ര്‍​വേ​ദ​വും യോ​ഗ​യും ബ​ന്ധ​പ്പെ​ടു​ത്തി ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​യു​ര്‍​യോ​ഗ എ​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യും ആ​യു​ര്‍​വേ​ദ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ക്കും.

ഇ​തു​കൂ​ടാ​തെ റേ​ഡി​യോ, ചാ​ന​ലു​ക​ള്‍, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നി​വ​യി​ലൂ​ടെ​യും നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.