ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം: പ്രോ​ലൈ​ഫ് സ​മി​തി
Saturday, June 19, 2021 12:34 AM IST
കൊ​​​ച്ചി:​ ലോ​​​ക്ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​പ്പോ​​​ള്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ച​​​ത് ഉ​​​ചി​​​ത​​​മാ​​​യി​​​ല്ലെ​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി. വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​ന​​സ്വാ​​​ത​​​ന്ത്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ്.

ആ​​​രോ​​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ങ്ങ​​ൾ​​ക്കും വ​​ഴി​​വ​​യ്ക്കു​​​ന്ന മ​​​ദ്യ​​​വി​​​ത​​​ര​​​ണ​​ശാ​​​ല​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍​കി​​​യ​​​പ്പോ​​​ഴും വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ച​​​തു തെ​​​റ്റാ​​​യ ​​സ​​​ന്ദേ​​​ശം സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ല്കു​​​മെ​​​ന്നു സ​​​മി​​​തി പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ബു ജോ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.