അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അ​ട​ച്ചുപൂട്ടാൻ ഉ​ത്ത​ര​വ്
അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അ​ട​ച്ചുപൂട്ടാൻ ഉ​ത്ത​ര​വ്
Sunday, April 18, 2021 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ സി​​​ബി​​​എ​​​സ്‌​​സി, ഐ​​​സി​​​എ​​​സ്‌​​​സി തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യോ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​കം.

സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ​​​യും ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളോ​​​ട് ചേ​​​ർ​​​ന്നും അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളെ​​ത്തു​​ട​​​ർ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്. ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം റെ​​​നി ആ​​​ന്‍റ​​​ണി​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

2021-22 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യും ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം.

നി​​​ല​​​വി​​​ൽ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ൽ തു​​​ട​​​ർ​​​പ​​​ഠ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.


ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം.

ഇ​​​ത് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​യ്ക്കാ​​​യി പ​​​ത്ര​​​ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണം. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളോ​​​ട് ചേ​​​ർ​​​ന്ന് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യും, ഡ​​​യ​​​റ​​​ക്ട​​​റും ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൻ​​​മേ​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് 45 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.