കേ​ര​ള ലോ ​അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
കേ​ര​ള ലോ ​അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ  ഡോ. ​എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​ർ  അ​ന്ത​രി​ച്ചു
Friday, April 16, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സ്വാ​​​ശ്ര​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റും ദേ​​​ശീ​​​യ നി​​​യ​​​മ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും ദീ​​​ർ​​​ഘ​​​കാ​​​ലം കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെന​​​റ്റ്, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​എ​​​ൻ.​​​നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ (93) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക്ക് 12.30-നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ന​​​ട​​​ത്തി.

നെ​​​ടു​​​മ​​​ങ്ങാ​​​ട് താ​​​ലൂ​​​ക്കി​​​ലെ കോ​​​ലി​​​യ​​​ക്കോ​​​ട് ജ​​​നി​​​ച്ച അ​​​ദ്ദേ​​​ഹം 1955-ൽ ​​​നി​​​യ​​​മ​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ ആ​​​ദ്യ​​​ത്തെ ഡോ​​​ക്ട​​​റേ​​​റ്റ് നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു. 1953 ൽ ​​​സി​​​പി​​​ഐ അം​​​ഗ​​​മാ​​​യി.

ജ​​​സ്റ്റീ​​​സ് വി.​​​ആ​​​ർ. കൃ​​​ഷ്ണ​​​യ്യ​​​ർ, അ​​​ഡ്വ. നാ​​​രാ​​​യ​​​ണ​​​ൻ​​​പോ​​​റ്റി എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 1966-ൽ ​​​കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി പ​​​ബ്ലി​​​ക്ക് ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി രൂ​​​പീ​​ക​​രി​​ച്ചു. 1967-ൽ ​​​സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജ് സ്ഥാ​​​പി​​​ച്ചു. അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ 1988 വ​​​രെ പ്രി​​​ൻ​​​സി​​​പ്പ​​​ലും മ​​​ര​​​ണം​​​വ​​​രെ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു. 50 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റി​​​ലും 30 വ​​​ർ​​​ഷം സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബാ​​​ർ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് കേ​​​ര​​​ള ട്ര​​​സ്റ്റ് 2002-ൽ ​​​നി​​​യാ​​​ൽ​​​സ് (നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ്) സ്ഥാ​​​പി​​​ച്ചു. 2005-ൽ ​​​അ​​ത് നു​​​വാ​​​ൽ​​​സ് (നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ്) എ​​​ന്ന നി​​​യ​​​മ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ അ​​തി​​ന്‍റെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഫി​​​നാ​​​ൻ​​​ഷ​​​ൽ അ​​​ഡ്വൈ​​​സ​​​ർ ആ​​​ൻ​​​ഡ് ചീ​​​ഫ് അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​റാ​​​യി​​രു​​ന്ന പ​​​രേ​​​ത​​​യാ​​​യ കെ. ​​​പൊ​​​ന്ന​​​മ്മ​​​യാ​​​ണ് ഭാ​​​ര്യ.​​​മ​​​ക്ക​​​ൾ: രാ​​​ജ്നാ​​​രാ​​​യ​​​ണ​​​ൻ, നാ​​​ഗ​​​രാ​​​ജ് നാ​​​രാ​​​യ​​​ണ​​​ൻ (സ്പെ​​​ഷ​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ, ഹൈ​​​ക്കോ​​​ട​​​തി), ഡോ. ​​​ല​​​ക്ഷ്മി നാ​​​യ​​​ർ. മു​​​ൻ എം​​​എ​​​ൽ​​​എ​​​യും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ കോ​​​ലി​​​യ​​​ക്കോ​​​ട് എ​​​ൻ. കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.