ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ബ്ലൂ ​അ​ല​ർ​ട്ട് പിന്നിട്ടു
Sunday, September 27, 2020 12:31 AM IST
തൊ​​ടു​​പു​​ഴ:​​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ൽ പി​​ന്നി​​ട്ടെ​​ങ്കി​​ലും അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ക്കാ​​തെ വൈ​​ദ്യു​​തി ബോ​​ർ​​ഡ്.​​ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2388.18 അ​​ടി​​യി​​ലെ​​ത്തി.​​ബ്ലൂ അ​​ല​​ർ​​ട്ട് ലെ​​വ​​ൽ 2388.17 അ​​ടി​​യാ​​ണ്.​​പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് മ​​ഴ കു​​റ​​ഞ്ഞ​​തും അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​ഞ്ഞു വ​​രു​​ന്ന​​തു​​മാ​​ണ് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.