നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി  വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, July 8, 2020 12:12 AM IST
അ​ടൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വ​തിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. പു​തു​മ​ല പ്ലാ​വേ​ലി​ൽ ചേ​റ​ക്കോ​ട് പു​ത്ത​ൻ​വി​ള​യി​ൽ സു​ഭാ​ഷി​ന്‍റെ ഭാ​ര്യ മേ​രി മാ​യ​സ (28)യാ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ ഹോം ​ന​ഴ്സാ​യി ജോ​ലി​യി​ലാ​യി​രു​ന്ന മേ​രി ക​ഴി​ഞ്ഞ ജൂ​ണ്‍ 27നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭ​ർ​ത്താ​വ് സു​ഭാ​ഷി​നെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മൊ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ത​ന്‍റെ ഭാ​ര്യ ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഇ​തു​കേ​ട്ട സു​ഭാ​ഷ് വീ​ട്ടി​ലെ​ത്തു​ന്പോ​ഴേ​ക്കും മേ​രി​യെ തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.


പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ൽ സം​ഘം മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​റു മാ​സ​മാ​യി ഹോം​നേ​ഴ്സാ​യി ഇ​വ​ർ ത​ഞ്ചാ​വൂ​രി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​തി​ന് മു​ന്പ് വി​ദേ​ശ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.