വി​ര​മി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം; ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി
വി​ര​മി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം;  ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ  പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി
Wednesday, May 27, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു വി​​​ര​​​മി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കേ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ​​ന​​​ല്‍​കി.

വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കേ ല​​​ഭ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രാ​​​മ​​​ര്‍​ശി​​​ച്ച് ‘സ്രാ​​​വു​​​ക​​​ള്‍​ക്കൊ​​​പ്പം നീ​​​ന്തു​​​മ്പോ​​​ള്‍’ എ​​​ന്ന പു​​​സ്ത​​​കം സ൪​​​ക്കാ൪ അ​​​നു​​​മ​​​തിയില്ലാതെ എ​​​ഴു​​​തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ഔ​​​ദ്യോ​​​ഗി​​​ക ര​​​ഹ​​​സ്യ​​​നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​യ്ക്കേ​​​ണ്ട വ​​​കു​​​പ്പു​​​ത​​​ല വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​സ്ത​​​ക​​​ത്തി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ച്ച​​​താ​​​യി ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് വൈ​​​കാ​​​തെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കും.


സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ​​​യാ​​​ണുപു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. പു​​​സ്ത​​​കം സാ​​​ഹി​​​ത്യസൃ​​​ഷ്ടി​​​യോ ശാ​​​സ്ത്ര​​സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​തോ അ​​​ല്ല. പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​ത്‌ സ​​​ര്‍​വീ​​​സ് ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും ഔ​​​ദ്യോ​​​ഗി​​​ക ര​​​ഹ​​​സ്യനി​​​യ​​​മ​​​ത്തി​​​ന്‍റെ​​​യും ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും കേ​​​സ​​​ന്വേ​​​ഷി​​​ച്ച ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച പ്ര​​​ത്യേ​​​ക സ​​​മി​​​തി ച​​​ട്ട​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സാ​​​ണ് നേ​​​ര​​​ത്തെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ശി​​​പാ​​​ര്‍​ശ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.