വെ​​​ടി​​​യു​​​ണ്ട കാ​​​ണാ​​​താ​​​യ​​​ത് അ​​​സാ​​​ധാ​​​ര​​​ണമല്ല: കോ​​​ടി​​​യേ​​​രി
വെ​​​ടി​​​യു​​​ണ്ട കാ​​​ണാ​​​താ​​​യ​​​ത് അ​​​സാ​​​ധാ​​​ര​​​ണമല്ല: കോ​​​ടി​​​യേ​​​രി
Monday, February 17, 2020 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ൽ വെ​​​ടി​​​യു​​​ണ്ട കാ​​​ണാ​​​താ​​​കു​​​ന്ന​​​ത് അ​​​സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​മ​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. താ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും ഇ​​​തു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ചി​​​ല തി​​​ര​​​ക്കി​​​ട്ട നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​തു സം​​​ഭ​​​വി​​​ക്കാ​​​റു​​​ണ്ട്.

വെ​​​ടി​​​യു​​​ണ്ട കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ ഗ​​​ണ്‍​മാ​​​നെ മാ​​​റ്റ​​​ണ​​​മെ​​​ന്നു പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ​​​തു കൊ​​​ണ്ട് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ല, കു​​​റ്റ​​​ക്കാ​​​ര​​​നാ​​​കു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​റു​​​ള്ളു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.