വ​ണ്ട​ര്‍​ലാ പ​രി​സ്ഥി​തി ഊ​ര്‍​ജ​സം​ര​ക്ഷ​ണ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, January 28, 2020 12:14 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കാ​​​യി ‘വ​​​ണ്ട​​​ര്‍​ലാ’ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രി​​​സ്ഥി​​​തി ഊ​​​ര്‍​ജ സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ക്‌​​​സ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ കു​​​ന്നം​​​കു​​​ളം (തൃ​​​ശൂ​​​ര്‍) ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

പെ​​​രു​​​ന്ന എ​​​സ്എ​​​ച്ച് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​റി സ്‌​​​കൂ​​​ള്‍ (കോ​​​ട്ട​​​യം), കൂ​​​ന​​​മ്മാ​​​വ് ചാ​​​വ​​​റ ദ​​​ര്‍​ശ​​​ന്‍ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ (എ​​​റ​​​ണാ​​​കു​​​ളം) എ​​​ന്നീ സ്‌​​​കൂ​​​ളു​​​ക​​​ള്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തി​​​നും മ​​​ധു​​​ര എം​​​എ​​​ന്‍​യു​​​ജെ​​​എ​​​ന്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​റി സ്‌​​​കൂ​​​ള്‍ (ത​​​മി​​​ഴ്നാ​​​ട്), മു​​​ഹ​​​മ്മ കെ.​​ഇ. കാ​​​ര്‍​മ​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​കൂ​​​ള്‍ (ആ​​​ല​​​പ്പു​​​ഴ), പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നീ സ്‌​​​കൂ​​​ളു​​​ക​​​ള്‍ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​നും അ​​​ര്‍​ഹ​​​രാ​​​യി. മി​​​ക​​​ച്ച നി​​​ല​​​വാ​​​രം പു​​​ല​​​ര്‍​ത്തി​​​യ 30 സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​ന്നും, ര​​​ണ്ടും, മൂ​​​ന്നും സ്ഥാ​​​നം നേ​​​ടി​​​യ സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 25,000, 15,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും, ട്രോ​​​ഫി​​​യും, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കും.

ഈ ​​​വ​​​ര്‍​ഷം മു​​​ത​​​ല്‍ മി​​​ക​​​ച്ച സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് ന​​​ല്‍​കി വ​​​രു​​​ന്ന അ​​​വാ​​​ര്‍​ഡ് കൂ​​​ടാ​​​തെ, സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ​​​രി​​​സ്ഥി​​​തി ഊ​​​ര്‍​ജ സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ക​​​യും, വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളോ​​​ടൊ​​​പ്പം ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്ന മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും വ​​​ണ്ട​​​ര്‍​ലാ പ്ര​​​ത്യേ​​​കം അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്. സി​​​സ്റ്റ​​​ര്‍ ജി​​​ജി പി.​ ​​ജെ​​​യിം​​​സ് (സെ​​ന്‍റ് മേ​​​രീ​​​സ് ഗേ​​​ള്‍​സ് ഹൈ​​​സ്‌​​​കൂ​​​ള്‍, കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി, കോ​​​ട്ട​​​യം) ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. എ.​​​എം. അ​​​ന്‍​സാ​​​രി (കെ.​​​വി.​​​യു.​​​പി.​​​എ​​​സ്. പാ​​​ങ്ങോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), കെ.​​​എം. അ​​​സ്‌​​​ക​​​ര്‍ അ​​​ലി (ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ, വൈ​​​ത്തി​​​രി, വ​​​യ​​​നാ​​​ട്) എ​​​ന്നീ അ​​​ധ്യാ​​​പ​​​ക​​​ര്‍ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും, മൂ​​​ന്നും സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഒ​​​ന്നും, ര​​​ണ്ടും, മൂ​​​ന്നും സ്ഥാ​​​നം നേ​​​ടി​​​യ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് യ​​​ഥാ​​​ക്ര​​​മം 20,000, 15,000, 10,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും, ട്രോ​​​ഫി​​​യും, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.

പ​​​രി​​​സ്ഥി​​​തി ഊ​​​ര്‍​ജ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളും, അ​​​വ ന​​​ട​​​പ്പാ​​​ലാ​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​വും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ര്‍​ച്ച​​​യാ​​​യി 12-ാ​മ​​​ത്തെ ത​​​വ​​​ണ​​​യാ​​​ണ് വ​​​ണ്ട​​​ര്‍​ലാ സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കാ​​​യി ഈ ​​​അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. മി​​​ക​​​ച്ച പ​​​രി​​​സ്ഥി​​​തി ഊ​​​ര്‍​ജ സം​​​ര​​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് പ​​​ല സ്‌​​​കൂ​​​ളു​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​ണ്ട​​​ര്‍​ലാ മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് അ​​​റി​​​യി​​​ച്ചു. വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി​​​യി​​​ല്‍ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.


പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യ 30 സ്‌​​​കൂ​​​ളു​​​ക​​​ള്‍: കെ.​​​വി.​​​യു.​​​പി.​​​എ​​​സ്, പാ​​​ങ്ങോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ശാ​​​ന്തി​​​ഗി​​​രി വി​​​ദ്യാ​​​ഭ​​​വ​​​ന്‍ സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മു​​​ള​​​മൂ​​​ട്ടി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​കൂ​​​ള്‍, കോ​​​ഴ​​​ഞ്ചേ​​​രി, പ​​​ത്ത​​​നം​​​തി​​​ട്ട, ബാ​​​ലി​​​കാ​​​മ​​​ഠം എ​​​ച്ച്എ​​​സ്എ​​​സ്, തി​​​രു​​​വ​​​ല്ല, ഗ​​​വ. യു.​​​പി.​ സ്‌​​​കൂ​​​ള്‍, പൂ​​​ഴി​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, ഐ​​​ശ്വ​​​ര്യ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, കാ​​​ല​​​ക്കോ​​​ട്, കൊ​​​ല്ലം, ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ്, ആ​​​യ​​​പ​​​റ​​​മ്പ്, ആ​​​ല​​​പ്പു​​​ഴ, മേ​​​രി റാ​​​ണി പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, സെ​​​ന്‍റ് മേ​​​രീ​​​സ് ഗേ​​​ള്‍​സ് ഹൈ​​​സ്‌​​​കൂ​​​ള്‍, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, കോ​​​ട്ട​​​യം, ഹോ​​​ളി ക്യൂ​​​ന്‍​സ് യു​​​പി സ്‌​​​കൂ​​​ള്‍, രാ​​​ജ​​​കു​​​മാ​​​രി, ഇ​​​ടു​​​ക്കി, വി​​​മ​​​ല പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, തൊ​​​ടു​​​പു​​​ഴ ഈ​​​സ്റ്റ്, ഇ​​​ടു​​​ക്കി, കാ​​​ര്‍​മ​​​ല്‍ ജ്യോ​​​തി സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍, അ​​​ടി​​​മാ​​​ലി, ഇ​​​ടു​​​ക്കി, ഹോ​​​ളി ക്രോ​​​സ് കോ​​​ണ്‍വ​​ന്‍റ് സ്‌​​​കൂ​​​ള്‍, ക​​​ങ്ങ​​​ര​​​പ്പ​​​ടി, എ​​​റ​​​ണാ​​​കു​​​ളം, ഭ​​​വ​​​ന്‍​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ര്‍, എ​​​ള​​​മ​​​ക്ക​​​ര, എ​​​റ​​​ണാ​​​കു​​​ളം, ബേ​​​ത്‌​​​ലെ​​​ഹേം ദ​​​യ​​​റാ ഹൈ​​​സ്‌​​​കൂ​​​ള്‍, ഞാ​​​റ​​​ള്ളൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, ഫാ. ​​മാ​​​ത്യു അ​​​ള​​​ക​​​ളം പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍, മേ​​​ച്ചി​​​റ, തൃ​​​ശൂ​​​ര്‍, സെ​​​ന്‍റ്. പോ​​​ള്‍​സ് പ​​​ബ്ലി​​ക് സ്‌​​​കൂ​​​ള്‍, കു​​​രി​​​യ​​​ച്ചി​​​റ, തൃ​​​ശൂ​​​ര്‍, ഗ​​​വ. എ​​​ച്ച്എ​​​സ്, ബെ​​​മ്മ​​​ണ്ണൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, ബെ​​​ഞ്ച് മാ​​​ര്‍​ക്ക് ഇ​​ന്‍റ​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ള്‍, തി​​​രൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കെ​​​എ​​​ച്ച്എം​​​എ​​​ച്ച്എ​​​സ്എ​​​സ്, വാ​​​ള​​​ക്കു​​​ളം, മ​​​ല​​​പ്പു​​​റം, സെ​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ച്ച്എ​​​സ്എ​​​സ്, കൂ​​​ട​​​ര​​​ങ്ങി, കോ​​​ഴി​​​ക്കോ​​​ട്, വ​​​ന്‍​മു​​​ഖം എ​​​ള​​​മ്പി​​​ലാ​​​ട് എം​​​എ​​​ല്‍​പി സ്‌​​​കൂ​​​ള്‍, ചി​​​ങ്ങ​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ, വൈ​​​ത്തി​​​രി, വ​​​യ​​​നാ​​​ട്, ഉ​​​റൂ​​​സു​​​ലി​​​ന്‍ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡീ​​​യം സ്‌​​​കൂ​​​ള്‍, വി​​​ള​​​യ​​​ന്‍​കോ​​​ട്, ക​​​ണ്ണൂ​​​ര്‍, ഗ​​​വ. എ​​​ച്ച് എ​​​സ്, കൊ​​​ട്ടി​​​ല, ക​​​ണ്ണൂ​​​ര്‍, എം​​​പി​​​എ​​​സ്ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ്, ബെ​​​ല്ലി​​​ക്കോ​​​ത്ത്, കാ​​​സ​​​ര്‍​ഗോ​​​ഡ്, ഇ​​​സ്ലാ​​​മി​​​യ മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, എ​​​സ്‌​​​വി​​​ജി​​​വി മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, ക​​​മ​​​ല സു​​​ബ്ര​​​മ​​​ണ്യം മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, ത​​​ഞ്ചാ​​​വൂ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.