സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​നം: ഗ​വ​ർ​ണർ തെ​ളി​വെ​ടു​പ്പു നടത്തും
സാ​ങ്കേ​തി​ക  സ​ർ​വ​ക​ലാ​ശാ​ല  മാ​ർ​ക്ക് ദാ​നം: ഗ​വ​ർ​ണർ  തെ​ളി​വെ​ടു​പ്പു നടത്തും
Monday, December 16, 2019 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​ര​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മാ​​​ർ​​​ക്ക് ദാ​​​ന​​​ത്തി​​​ൽ ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​നു​​​വ​​​രി ഏ​​​ഴി​​​നു തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യി​​​ൽ നി​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക്കാ​​​രി​​​ൽ നി​​​ന്നും തെ​​​ളി​​​വെ​​​ടു​​​ക്കും. ഇ​​​വ​​​രോ​​​ട് രാ​​​ജ്ഭ​​​വ​​​നി​​​ൽ ഹാ​​​ജാ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റോ​​​ടും തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു ശേ​​​ഷ​​​മാ​​​കും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യി​​​ൽനി​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. മാ​​​ർ​​​ക്ക് ദാ​​​ന വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ളാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.