ഡി​പ്ലോ​മ​ക്കാ​ർ​ക്ക് അ​പ്ര​ന്‍റീ​സ് ട്രെ​യ്നിം​ഗ്
Friday, August 16, 2019 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ/​​​പൊ​​​തു​​​മേ​​​ഖ​​​ലാ/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​യ്ക്ക് ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ചെ​​​ന്നൈ​​​യി​​​ലെ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യ്നിം​​​ഗും സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ ക​​​ള​​​മ​​​ശേ​​​രി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റും സം​​​യു​​​ക്ത​​​മാ​​​യി, ക​​​ള​​​മ​​​ശേ​​​രി, സ​​​ർ​​​ക്കാ​​​ർ പോ​​​ളി​​​ടെ​​​ക്ക്നി​​​ക്ക് കോ​​​ള​​​ജി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് വാ​​​ക്ക് ഇ​​​ൻ ​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ഏ​​​ക​​​ദേ​​​ശം 1000 ഒ​​​ഴി​​​വു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​ക്കു​​​ന്നു.

സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ. 3542 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ൻ​​​ഡ്. ട്രെ​​​യ്നിം​​​ഗി​​​ന് ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ്രോ​​​ഫി​​​ഷ്യ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഖി​​​ലേ​​​ന്ത്യ​​​ത​​​ല​​​ത്തി​​​ൽ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ ട്രെ​​​യ്നിം​​​ഗ് കാ​​​ല​​​ത്തു​​​ള​​​ള പ്രാ​​​വീ​​​ണ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ്ഥി​​​രം ജോ​​​ലി​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും അ​​​സ​​​ൽ മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ​​​യു​​​ടെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും സ​​​ഹി​​​തം ഏ​​​ഴി​​​ന് രാ​​​വി​​​ലെ 9.30 ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.


സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ ഇ​​​ന്‍റ​​​ർ​​​വ്യൂ തീ​​​യ​​​തി​​​യ്ക്ക് മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷ ഫോ​​​മും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളുംwww.sdcentre.org​​​ൽ ല​​​ഭി​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ ദി​​​വ​​​സം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.