പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ: പ്ര​തി​കൂ​ല​വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടിനെ​തി​രേ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, August 16, 2019 11:49 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ലെ ഡി​​​ഐ​​​ജി ഓ​​​ഫീ​​​സി​​​ലേ​​​ക്ക് സി​​​പി​​​ഐ ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് അ​​​പേ​​​ക്ഷ​​​യി​​​ൽ പോ​​​ലീ​​​സ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രെ സി​​​പി​​​ഐ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​ പി. ​​​രാ​​​ജു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി ഈ ​​​മാ​​​സം 20 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.


വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് റീ​​​ജ​​ണ​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. പോ​​​ലീ​​​സ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ത​​​നി​​​ക്ക് പ്ര​​​തി​​​കൂ​​​ല​​​മാ​​​യ​​​ത് യാ​​​ത്ര​​​യെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും എ​​​ത്ര​​​യും വേ​​​ഗം കോ​​ട​​​തി ഇ​​​ട​​​പെ​​​ട്ട് വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​ർ​​​പ്പു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.