വിദ്യാർഥികളുടെ കഴിവുകൾ വളർത്തി എടുക്കണം: മാർ ജേക്കബ് മുരിക്കൻ
വിദ്യാർഥികളുടെ കഴിവുകൾ വളർത്തി എടുക്കണം: മാർ ജേക്കബ് മുരിക്കൻ
Sunday, July 21, 2019 1:55 AM IST
കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ദ​ളി​ത് ക​ത്തോ​ലി​ക്കാ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന ടാ​ല​ന്‍റ് ആ​ൻ​ഡ് സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​ജെ. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡി. ഷാ​ജ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​രാ​ജ്, ട്ര​ഷ​റ​ർ ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, ജ​സ്റ്റി​ൻ മാ​ത്യു, ഫാ. ​ജോ​സ് വ​ട​ക്കേ​ക്കൂ​റ്റ്, സി.​ഡി. കൊ​ച്ചു​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.