എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ വീ​ണ്ടും നി​യ​മി​ച്ച​തി​നെ​തി​രേ വി​ശ​ദീ​ക​ര​ണം തേ​ടി
എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ വീ​ണ്ടും നി​യ​മി​ച്ച​തി​നെ​തി​രേ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, July 17, 2019 12:31 AM IST
കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ട എം​​​പാ​​​ന​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വീ​​​ണ്ടും നി​​​യ​​​മി​​​ച്ച​​​തി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഡ്രൈ​​​വ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പി​​​എ​​​സ്‌​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി വേ​​​ണു​​​ഗോ​​​പാ​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ എ​​​ത്ര എം​​​പാ​​​ന​​​ലു​​​കാ​​​രെ വീ​​​ണ്ടും നി​​​യ​​​മി​​​ച്ചെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

എം​​​പാ​​​ന​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഏ​​​പ്രി​​​ൽ 30ന​​​കം പി​​​രി​​​ച്ചുവി​​​ട്ട് 2,455 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പി​​​എ​​​സ്‌​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ​​​നി​​​ന്നു നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.