അ​നു​മ​തി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നു സ​ഹോ​ദ​യ സ്കൂ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ
അ​നു​മ​തി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നു സ​ഹോ​ദ​യ സ്കൂ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ
Tuesday, July 16, 2019 12:09 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ​​​ഹോ​​​ദ​​​യ സ്കൂ​​​ൾ കോം​​​പ്ല​​​ക്സ​​​സ് കേ​​​ര​​​ള​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ 1400 ൽ​​​പ​​​രം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളെ കോ​​​ർ​​​ത്തി​​​ണ​​​ക്കി സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ഇം​​​ഗ്ലീ​​​ഷ് ഫെ​​​സ്റ്റ് ന​​​ട​​​ത്താ​​​നും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ്ര​​​ള​​​യം കാ​​​ര​​​ണം ഉ​​പേ​​ക്ഷി​​ച്ച സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വം വി​​​പു​​​ല​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ ക​​​ർ​​​മ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​നും കൊ​​​ച്ചി പ്ര​​​സി​​​ഡ​​​ൻ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​ട​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ 23 സി​​​ബി​​​എ​​​സ്ഇ സ​​​ഹോ​​​ദ​​​യ സ്കൂ​​​ൾ കോം​​​പ്ല​​​ക്സ്ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ​​​ഹോ​​​ദ​​​യ സ്കൂ​​​ൾ കോം​​​പ്ല​​​ക്സ​​​സ് കേ​​​ര​​​ള​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗം തീ​​രു​​മാ​​നി​​ച്ചു. ഒ​​​ക്ടോ​​​ബ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​മ്മേ​​​ള​​​ന​​​വും മാ​​​ഗ​​​സി​​​ൻ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ​പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി ബെ​​​ഞ്ച്മാ​​​ർ​​​ക്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കൊ​​​ച്ചി നൈ​​​പു​​​ണ്യ പ​​​ബ്ലി​​​ക് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ.​​​എ. ഫ്രാ​​​ൻ​​​സി​​​സാ​​​ണു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി. ഇ​​​ടു​​​ക്കി ഗി​​​രി​​​ജ്യോ​​​തി പ​​​ബ്ലി​​​ക് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ബി​​​ജു വെ​​​ട്ടു​​​ക​​​ല്ലേ​​​ൽ (ട്ര​​​ഷ​​​റ​​​ർ), കൊ​​​ല്ലം ക​​​രീ​​​പ്പു​​​ഴ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫെ​​​ഡെ​​​റി​​​ക് ലി​​​യോ​​​ണ്‍, വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​സി​​​ജി​​​ൻ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ ബെ​​​ഞ്ച്മാ​​​ർ​​​ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജോ​​​ജി പോ​​​ൾ, വ​​​ട​​​ക​​​ര സം​​​സ്കൃ​​​തി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ.​​​പി. സോ​​​മ​​​ൻ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.