ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, June 27, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​മി​​​ക​​​ച്ച സേ​​​വ​​​നം കാ​​​ഴ്ച​​​വ​​​ച്ച മോ​​​ഡേ​​​ണ്‍ മെ​​​ഡി​​​സി​​​ന്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ എ​​​മ​​​ര്‍​ജ​​​ന്‍​സി മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ആ​​​ര്‍.​​​ചാ​​​ന്ദ്നി , ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ -പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റും സ്റ്റേ​​​റ്റ് ലൈ​​​പ്ര​​​സി ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഡോ. ​​​ജെ. പ​​​ത്മ​​​ല​​​ത , മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് സ​​​ര്‍​വീ​​​സ് സെ​​​ക്ട​​​റി​​​ല്‍ ആ​​​ല​​​പ്പു​​​ഴ ഇ​​​എ​​​സ്ഐ​​​ഡി ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​ജോ​​​ര്‍​ജ് ഹ​​​റോ​​​ള്‍​ഡ്, ആ​​​ര്‍​സി​​​സി./ ശ്രീ​​​ചി​​​ത്ര തു​​​ട​​​ങ്ങി​​​യ സ്വ​​​യം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ മ​​​ല​​​ബാ​​​ര്‍ ക്യാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ബി.​​​സ​​​തീ​​​ശ​​​ന്‍, ഡെ​​​ന്‍റ​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡെ​​​ന്‍റ​​​ല്‍ വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​സൈ​​​മ​​​ണ്‍ മോ​​​റി​​​സ​​​ണ്‍, സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ചാ​​​ല​​​പ്പു​​​റം പീ​​​ഡി​​​യാ​​​ട്രി​​​ക് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റാ​​​യ ഡോ. ​​​സി.​​​എം. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​രെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ഡോ​​​ക്ടേ​​​ഴ്സ് ദി​​​ന​​​മാ​​​യ ജൂ​​​ലൈ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി.​​​ജെ.​​​ടി. ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡോ​​​ക്ടേ​​​ഴ്സ് ദി​​​നാ​​​ച​​​ര​​​ണ ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.