കേരള കോണ്‍-എം ചെയർമാൻ തെരഞ്ഞെടുപ്പ്: കേസ് ജൂലൈ ഒന്നിനു പരിഗണിക്കും
Wednesday, June 26, 2019 12:12 AM IST
തൊ​ടു​പു​ഴ:​ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി ജോ​സ് കെ.​മാ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി താ​ത്ക​ലി​ക​മാ​യി ത​ട​ഞ്ഞ മു​ട്ടം മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി അ​ടു​ത്ത​മാ​സം ഒ​ന്നി​നു പ​രി​ഗ​ണി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് ജോ​സ് കെ. ​മാ​ണി പ​ക്ഷം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നത്.

ജൂ​ലൈ 17ന് ​കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ണ് മു​ൻ​സി​ഫ് കോ​ട​തി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഹ​ർ​ജി വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​യ്ക്കാ​തെ കേ​സ് പ​രി​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ജോ​സ​ഫ് പ​ക്ഷം നി​ല​പാ​ടു സ്വീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കാ​നും ജൂ​ലൈ ഒ​ന്നി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.