ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
ഏഴുവയസുകാരനെ കൊലപ്പെടുത്തിയ  കേസിൽ കുറ്റപത്രം സമർപ്പിച്ചു
Wednesday, June 26, 2019 12:12 AM IST
തൊ​ടു​പു​ഴ: അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി ഏ​ഴു​വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി അ​രു​ണ്‍ ആ​ന​ന്ദ്(36) കേ​സി​ൽ ഒ​ന്നാം പ്ര​തി​യും കു​ട്ടി​യു​ടെ അ​മ്മ ഉ​ടു​ന്പ​ന്നൂ​ർ മ​ഞ്ചി​ക്ക​ല്ല് സ്വ​ദേ​ശി​നി ര​ണ്ടാം പ്ര​തി​യു​മാ​ക്കി​യാ​ണ് മു​ട്ടം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി തൊ​ടു​പു​ഴ ഡി ​വൈ എ​സ് പി ​കെ.​പി. ജോ​സ് സം​ഭ​വം ന​ട​ന്ന് 89-ാം ദി​വ​സ​മാ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 90 ദി​വ​സം തി​ക​യു​ന്ന​തി​നു മു​ന്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നും കു​ട്ടി​യെ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തി​നും പു​റ​മെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കു​ട്ടി​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​നു​മാ​ണ് അ​രു​ണി​നെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. തെ​ളി​വ് ന​ശി​പ്പി​ച്ച​തും അ​രു​ണ്‍ ആ​ന​ന്ദി​നെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് അ​മ്മ​യ്ക്കെ​തി​രേ​യു​ള്ള കു​റ്റം.


മാ​ർ​ച്ച് 28നു ​പു​ല​ർ​ച്ചെ​യാ​ണ് കു​മാ​ര​മം​ഗ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യും സു​ഹൃ​ത്തും ചേ​ർ​ന്ന് എ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.