പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു
പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ  ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു
Sunday, June 23, 2019 1:08 AM IST
കാ​​യം​​കു​​ളം: ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ സം​​ഘം പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യെ ന​​ടു​​റോ​​ഡി​​ലി​​ട്ടു ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​താ​യി പ​രാ​തി. കാ​​യം​​കു​​ളം പു​​ല്ലു​​കു​​ള​​ങ്ങ​​ര എ​​ൻ​​ആ​​ർ​​പി​​എം സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക്കാ​ണു മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. സ്കൂ​​ളി​​നു സ​​മീ​​പ​​ത്തു ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം സ​​ഹ​​പാ​​ഠി​​ക​​ൾ​​ക്കൊ​​പ്പം വി​​ദ്യാ​​ർ​​ഥി സ്കൂ​​ൾ വി​​ട്ടു വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം.

വി​​ദ്യാ​​ർ​​ഥി​​യെ മ​​ർ​​ദി​​ക്കു​​ന്ന സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പ്ര​​ച​​രി​​ച്ച​​തോ​​ടെ ക​​ന​​ക​​ക്കു​​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. സ്കൂ​​ളി​​ലെ ര​​ണ്ട് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണു സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. തു​​ട​​ർ​​ന്ന് സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ർ​​ദി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ച​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.