ഒ​രൊ​ന്നൊ​ന്ന​ര ഏ​ല​ക്കാ വി​ല; 5,000 രൂ​​പ
ഒ​രൊ​ന്നൊ​ന്ന​ര ഏ​ല​ക്കാ വി​ല; 5,000 രൂ​​പ
Friday, June 21, 2019 1:38 AM IST
ക​​ട്ട​​പ്പ​​ന: ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ച​​രി​​ത്രം തി​​രു​​ത്തി​​ക്കു​​റി​​ച്ച് ഏ​​ല​​ക്കാ വി​​ല 5,000 രൂ​​പ​​യി​​ലെ​​ത്തി. ഇ​​ന്ന​​ലെ പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന പാ​​ന്പു​​പാ​​റ എ​​സ്ഐ​​ജി​​സി​​സി ലി​​മി​​റ്റ​​ഡി​​ന്‍റെ ഇ- ​​ലേ​​ല​​ത്തി​​ലാ​​ണ് ഉ​​യ​​ർ​​ന്ന വി​​ല 5,000 എ​​ന്ന മാ​​ന്ത്രി​​ക സം​​ഖ്യ​​യി​​ലെ​​ത്തി​​യ​​ത്.

ശ​​രാ​​ശ​​രി വി​​ല​​യും സ​​ർ​​വ​​കാ​​ല റി​ക്കാ​ർ​​ഡാ​​യ 3,245 രൂ​​പ​​യി​​ലെ​​ത്തി. ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തോ​​ടെ ചെ​​റി​​യ അ​​ള​​വി​​ലാ​​ണ് ഏ​​ല​​ക്ക വി​​ൽ​​പ​​ന​​യ്ക്കെ​​ത്തു​​ന്ന​​ത്. 15ന് ​​ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 4,503 രൂ​​പ​​യാ​​ണ് ഇ​​തി​​നു മു​​ന്പു​​ള്ള റെ​​ക്കോ​​ർ​​ഡ്. ലേ​​ല​​ത്തി​​ൽ പ​​തി​​യു​​ന്ന ഏ​​ല​​ക്ക​​യു​​ടെ അ​​ള​​വ് കു​​റ​​ഞ്ഞ​​തോ​​ടെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള്ള ലേ​​ല​​ങ്ങ​​ൾ മു​​ട​​ങ്ങു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.