കേ​ര​ള കോ​ണ്‍​-​എം ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പിനു കോ​ട​തി സ്റ്റേ
കേ​ര​ള കോ​ണ്‍​-​എം ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പിനു കോ​ട​തി സ്റ്റേ
Tuesday, June 18, 2019 1:55 AM IST
തൊ​​ടു​​പു​​ഴ: കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ർ​​മാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് തൊ​​ടു​​പു​​ഴ മു​​ട്ടം മു​​ൻ​​സി​​ഫ് കോ​​ട​​തി സ്റ്റേ ​​ചെ​​യ്തു. സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗ​​ങ്ങ​​ളാ​​യ ഫി​​ലി​​പ്പ് ചേ​​രി​​യി​​ൽ, മ​​നോ​​ഹ​​ർ ന​​ടു​​വി​​ലേ​​ട​​ത്ത് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് ന​​ട​​പ​​ടി.​

സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗ​​ങ്ങ​​ളാ​​യ ത​​ങ്ങ​​ളെ നി​​യ​​മ​​പ്ര​​കാ​​രം നോ​​ട്ടീ​​സ് മു​​ഖേ​​ന ചെ​​യ​​ർ​​മാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​വ​​രം അ​​റി​​യി​​ച്ചി​​ട്ടി​ല്ല, സം​​സ്ഥാ​​ന ക​​മ്മി​​റ്റി വി​​ളി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മു​​ള്ള ആ​​ള​​ല്ല യോ​​ഗം വി​​ളി​​ച്ചത്, ചെ​​യ​​ർ​​മാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​യ​​മ​​പ​​ര​​മാ​​യി നി​​ല നി​​ൽ​​ക്കു​​ന്ന​​ത​​ല്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ഇവർ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച മു​​ൻ​​സി​​ഫ് മേ​​രി ബി​​ന്ദു ഫെ​​ർ​​ണാ​​ണ്ട​​സ്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​പ​​ടി​ ഒ​​രു ​മാ​​സത്തേ ക്കു സ്റ്റേ ​​ചെ​​യ്തു.


ചെ​​യ​​ർ​​മാ​​ൻപ​​ദ​​വി​​യും അ​​ധി​​കാ​​ര​​വും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ജോ​​സ് കെ. ​​മാ​​ണി​​യെ അ​​നു​​വ​​ദി​​ക്ക​​രു​​ത്, ചെ​​യ​​ർ​​മാ​​നാ​​യി താ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നു കാ​​ണി​​ച്ചു ജോ​​സ് കെ.​ ​മാ​​ണി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു ക​​ത്ത് ന​​ൽ​​കാ​​ൻ പാ​​ടി​​ല്ല, യോ​​ഗം വി​​ളി​​ക്കാ​​നോ ആ​​ർ​​ക്കെ​​തി​​രേയും അ​​ച്ച​​ട​​ക്ക ​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നോ പാ​​ടി​​ല്ല തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളും ഹ​​ർ​​ജി​​യി​​ൽ ഉ​​ന്ന​​യി​​ച്ചി​​രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.