വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍നി​ന്ന് പേ​രു നീ​ക്കിയ സം​ഭ​വം: ര​ണ്ടു മാ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി
വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍നി​ന്ന് പേ​രു നീ​ക്കിയ സം​ഭ​വം: ര​ണ്ടു മാ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി
Tuesday, June 18, 2019 1:40 AM IST
കൊ​​​ച്ചി : ന​​​ട​​​പ​​​ടി​​​ക്ര​​​മം പാ​​​ലി​​​ക്കാ​​​തെ വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് പേ​​​രു നീ​​​ക്കം ചെ​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ട് നി​​​ര്‍​ദേ​​​ശി​​​ച്ചു. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​ന്‍റെ പേ​​​രു നീ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ല സ്വ​​​ദേ​​​ശി എ. ​​​സു​​​ബൈ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ അ​​വി​​ടെ​​നി​​ന്നു താ​​​മ​​​സം മാ​​​റി​​​യെ​​​ന്ന ബൂ​​​ത്ത് ലെ​​​വ​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പേ​​​ര് വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​തെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ പേ​​​രു നീ​​​ക്കി​​​യ ശേ​​​ഷം പ​​​ല​ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ക​​​ര​​​ട് വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ന്നും അ​​​പ്പോ​​​ഴൊ​​​ന്നും പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക​​​മ്മീ​​ഷ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.