യോഗം നിർഭാഗ്യകരമെന്നു മോൻസ് ജോസഫ്
യോഗം നിർഭാഗ്യകരമെന്നു  മോൻസ് ജോസഫ്
Monday, June 17, 2019 1:39 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ൽ അ​​നു​​ഞ്ജന​​ശ്ര​​മം ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ഭാ​​ഗീ​​യത സൃ​​ഷ്‌​ടി​​ച്ചു​കൊ​​ണ്ടു ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റെ മാ​​ത്രം യോ​​ഗം വി​​ളി​​ച്ചു കൂ​​ട്ടി​​യ​​തു നി​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണെ​ന്നു മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ. ഇ​​ത്ത​​ര​​ത്തി​​ൽ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്ത​​തു പാ​​ർ​​ട്ടി​​യെ ത​​ക​​ർ​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​ണ്. തു​​ട​​ർ ന​​ട​​പ​​ടി ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു യോ​​ഗം ചേ​​ർ​​ന്നു തീ​​രു​​മാ​​നി​​ക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ന്‍റെ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം നി​​ല​​വി​​ൽ പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​യ പി.​​ജെ. ജോ​​സ​​ഫി​​നാ​​ണെ​​ന്നി​​രി​​ക്കെ ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്ത ന​​ട​​പ​​ടി ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​നെ അ​​റി​​യി​​ക്കും. ജ​​ന​​ങ്ങ​​ളെ​​യും ഇ​​ല​​ക്ഷ​​ൻ ക​​മ്മീ​​ഷ​​നെ​​യും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചു ഒ​​രു വി​​ഭാ​​ഗം ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​നു പാ​​ർ​​ട്ടി​​യു​​ടെ അം​​ഗീ​​കാ​​ര​​മി​​ല്ല. പാ​​ർ​​ട്ടി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട ഒ​​രു കോ​​റ​​വും ചേ​​രാ​​തെ​​യാ​​ണു ഇ​​ന്ന​​ല​​ത്തെ യോ​​ഗം ന​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്.


യോ​​ഗം ചേ​​ർ​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒൗ​​ദ്യോ​​ഗി​​ക​​ അ​​റി​​യി​​പ്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. ആ​​കെ ല​​ഭി​​ച്ച​​തു മൊ​​ബൈ​​ൽ മെ​​സേ​​ജ് മാ​​ത്ര​​മാ​​ണ്. 10 ദി​​വ​​സം മു​​ന്പു അം​​ഗ​​ങ്ങ​​ൾ​​ക്കു നോ​​ട്ടീ​​സ് ന​​ല്ക​​ണ​​മെ​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന കീ​​ഴ്‌വഴക്ക​​വും പാ​​ലി​​ച്ചി​​ല്ല. പാ​​ർ​​ട്ടി​​യി​​ലെ സീ​​നി​​യ​​ർ നേ​​താ​​ക്ക​​ളും പാ​​ർ​​ട്ടി​​യു​​ടെ മൂ​​ന്നു പോ​​ഷ​​ക സം​​ഘ​​ട​​ന​​യു​​ടെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റു​​മാ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ലെ​​ന്നും മോ​​ൻ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.