പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച ഡി​വൈ​എ​ഫ്ഐ നേ​താ​വി​​നെ പോ​ലീ​സ് സം​ഘ​ട​നാ യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ക​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Monday, June 17, 2019 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സു​​​കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​വാ​​യ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സ​​​ല​​​റെ കേ​​​ര​​​ള പോ​​​ലീ​​​സ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗ​​​ക​​​നാ​​​യി ക്ഷ​​​ണി​​​ച്ച​​​തി​​​ൽ പോ​​​ലീ​​​സി​​​ൽ പ്ര​​​തി​​​ഷേ​​​ധം. എ​​​സ്ഐ, സി​​​ഐ ത​​​ല​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള പോ​​​ലീ​​​സ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഐ.​​​പി. ബി​​​നു​​​വി​​​നെ പ്ര​​​സം​​​ഗ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​ത്.


ഇ​​​ന്നു മു​​​ത​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യ​​​യ​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഐ.​​​പി. ബി​​​നു​​​വി​​​നെ പ്ര​​​സം​​​ഗ​​​ക​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
പോ​​​ലീ​​​സു​​​കാ​​​ര​​​നെ മ​​​ർ​​ദി​​​ച്ച വ്യ​​​ക്തി​​​യെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കൊ​​​പ്പം​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പ​​​ക​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.