ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു
ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു
Sunday, June 16, 2019 12:09 AM IST
ശ​ബ​രി​മ​ല: മി​ഥു​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട തു​റ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്ഷേ​ത്രം​ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി.​എ​ൻ.​വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ച്ചു. തു​ട​ർ​ന്ന് ത​ന്ത്രി ഭ​ക്ത​ർ​ക്ക് വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്തു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ, ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സ് എ​ന്നി​വ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.


ഇ​ന്നു രാ​വി​ലെ ന​ട തു​റ​ന്ന് നി​ർ​മാ​ല്യ​വും അ​ഭി​ഷേ​ക​വും ന​ട​ത്തും. തു​ട​ർ​ന്ന് നെ​യ്യ​ഭി​ഷേ​കം.​ശേ​ഷം മ​ഹാ ഗ​ണ​പ​തി​ഹോ​മ​വും പ​തി​വ് പൂ​ജ​ക​ളും ന​ട​ക്കും. ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പ​ടി​പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം തു​ട​ങ്ങി​യ​വ ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും. 20 നു ​സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കും. രാ​ത്രി 10 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.