പ്രൈ​മ​റി ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി: കൈ​റ്റും സ്‌​കൂ​ളു​ക​ളും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട​ണം
Saturday, June 15, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 9941 പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് ലാ​​​ബ് സ്ഥാ​​​പി​​​ക്കുന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ൻ​​​ഫ്ര​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നും (കൈ​​​റ്റ്) സ്‌​​​കൂ​​​ളു​​​ക​​​ളും ത​​​മ്മി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി.

സ്‌​​​കൂ​​​ളു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വങ്ങ​​​ൾ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഹൈ​​​ടെ​​​ക് ലാ​​​ബ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഒ​​​രു​​​ക്ക​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ൾ ന​​​ട​​​ത്ത​​​ണം. കൈ​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ലാ​​​പ്‌​​​ടോ​​​പ്പ്, പ്രൊ​​​ജ​​​ക്ട​​​ർ, ശ​​​ബ്ദ​​​സം​​​വി​​​ധാ​​​നം, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, ഡി​​​ജി​​​റ്റ​​​ൽ ഉ​​​ള്ള​​​ട​​​ക്കം തു​​​ട​​​ങ്ങി​​​യ​​​വ അ​​​ധ്യാ​​​പ​​​ക​​​ർ ക്ലാ​​​സ്‌​​​റൂം വി​​​നി​​​മ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന് സ്‌​​​കൂ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം. മു​​​ഴു​​​വ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഇ​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചു എ​​​ന്നു​​​റ​​​പ്പാ​​​ക്ക​​​ണം.


ഓ​​​ൺ​​​ലൈ​​​ൻ സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ, പ​​​രാ​​​തി കൃ​​​ത്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം, സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഐ​​​ടി പ​​​ശ്ചാ​​​ത്ത​​​ല സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, എ​​​ൽ​​​പി ത​​​ലം മു​​​ത​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ​​​യു​​​ള്ള വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വെ​​​യ്ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യും സ്‌​​​കൂ​​​ളു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്ക​​​ണമെന്നും ഉത്തരവിൽ പറയുന്നു.ധാ​​​ര​​​ണാ​​​പ​​​ത്രം അ​​​ട​​​ങ്ങി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് www.kite.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.