ശ്രേ​ഷ്ഠ കാതോലിക്ക ബാ​വ​യു​ടെ രാ​ജി സൂ​ന​ഹ​ദോ​സ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
ശ്രേ​ഷ്ഠ കാതോലിക്ക ബാ​വ​യു​ടെ രാ​ജി സൂ​ന​ഹ​ദോ​സ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന്  പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
Saturday, May 25, 2019 1:58 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​​വ​​​യു​​​ടെ രാ​​​ജി സൂ​​​ന​​​ഹ​​​ദോ​​​സ് ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ പ​​​റ​​​ഞ്ഞു. നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​സാ​​രി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൂ​​​ന​​​ഹ​​​ദോ​​​സ് തീ​​​രു​​​മാ​​​നം വ​​​രെ ത​​​ൽ​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന് പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​റി​​​ൽ സൂ​​​ന​​​ഹ​​​ദോ​​​സ് ചേ​​​രു​​​ന്നു​​​ണ്ട്. സ​​​ഭ​​​യി​​​ലെ മ​​​റ്റ് ആ​​​ഭ്യ​​​ന്ത​​​ര​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ വ​​​ർ​​​ക്കിം​​​ഗ്, മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത് പ​​​രി​​​ഹ​​​രി​​​ക്കും. ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​മു​​​ള്ള സ​​​മൂ​​​ഹ​​​ത്തി​​​ൽ മാ​​​ത്ര​​​മേ ശാ​​​ശ്വ​​​ത​​​മാ​​​യ ശാ​​​ന്തി​​​യും സ​​​മാ​​​ധാ​​​ന​​​വും നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്നും പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​​വ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.