വിധി കാത്ത് ഒന്പത് എംഎൽഎമാർ, സ്വന്തം മണ്ഡലങ്ങളിലെ ജനവിധി അറിയേണ്ടവർ നാല്
Thursday, May 23, 2019 12:59 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി​യ​ത് ഒ​ന്പ​ത് എം​എ​ൽ​എ​മാ​രാ​ണ്. ഇ​തി​ൽ നാ​ലു​പേ​ർ ത​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി ജ​ന​വി​ധി തേ​ടു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​രും ജ​ന​വി​ധി തേ​ടു​ക​യാ​ണ്.

കെ. ​മു​ര​ളീ​ധ​ര​ൻ (വ​ട​ക​ര), എ. ​പ്ര​ദീ​പ് കു​മാ​ർ (കോ​ഴി​ക്കോ​ട്), പി.​വി. അ​ൻ​വ​ർ (പൊ​ന്നാ​നി), ഹൈ​ബി ഈ​ഡ​ൻ (എ​റ​ണാ​കു​ളം), എ.​എം. ആ​രി​ഫ് (ആ​ല​പ്പു​ഴ), അ​ടൂ​ർ പ്ര​കാ​ശ് (ആ​റ്റി​ങ്ങ​ൽ), ചി​റ്റ​യം ഗോ​പ​കു​മാ​ർ (മാ​വേ​ലി​ക്ക​ര), വീ​ണാ ജോ​ർ​ജ് (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രാ​ണ് ജ​ന​വി​ധി തേ​ടി ഇ​റ​ങ്ങി​യ എം​എ​ൽ​എ​മാ​ർ. ഇ​വ​രി​ൽ ആ​റു​പേ​ർ എ​ൽ​ഡി​എ​ഫി​ലും മൂ​ന്നു​പേ​ർ യു​ഡി​എ​ഫി​ലു​മാ​ണ്.


എം​എ​ൽ​എ​മാ​രി​ൽ എ. ​പ്ര​ദീ​പ് കു​മാ​ർ (കോ​ഴി​ക്കോ​ട് നോ​ർ​ത്ത്), ഹൈ​ബി ഈ​ഡ​ൻ (എ​റ​ണാ​കു​ളം), എ.​എം. ആ​രി​ഫ് (അ​രൂ​ർ), വീ​ണാ ജോ​ർ​ജ് (ആ​റ​ന്മു​ള) എ​ന്നി​വ​ർ ത​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യം. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ശ്ച​യ​മാ​യും മു​ന്നി​ലെ​ത്തേ​ണ്ട​ത് എം​എ​ൽ​എ​മാ​രെ സം​ബ​ന്ധി​ച്ചു നി​ർ​ണാ​യ​ക​മാ​ണ്. എം​എ​ൽ​എ​യെ​ന്ന നി​ല​യി​ലെ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി മു​ന്നോ​ട്ടു​വ​ച്ചാ​ണ് ഇ​വ​ർ വോ​ട്ടു തേ​ടി​യി​രി​ക്കു​ന്ന​ത്.

ബി​ജു കു​ര്യ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.