വീ​ഡി​യോ: കെ.​ സു​ധാ​ക​രനെ​തി​രേ കേ​സ്
വീ​ഡി​യോ: കെ.​ സു​ധാ​ക​രനെ​തി​രേ കേ​സ്
Tuesday, April 23, 2019 12:39 AM IST
ക​​​ണ്ണൂ​​​ർ: പി.​​​കെ. ശ്രീ​​മ​​തി​​ക്കെ​​തി​​രാ​​യി സ്ത്രീ​​​വി​​​രു​​​ദ്ധ വീ​​​ഡി​​​യോ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​ ​​സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ത്താ​​​ണു കേ​​​സ്.

സ്ത്രീ​​​സ​​​മൂ​​​ഹ​​​ത്തേ​​​യും എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​കെ. ശ്രീ​​​മ​​​തി​​​യെ പ്ര​​​ത്യേ​​​ക​​​മാ​​​യും ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ല്‍ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​രോ​​പി​​ച്ച് നേ​​​ര​​​ത്തേ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ ചീ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ഏ​​​ജ​​​ന്‍റ് കൂ​​​ടി​​​യാ​​​യ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യെ താ​​​ക്കീ​​​ത് ചെ​​​യ്യു​​​ക​​​യും വീ​​​ഡി​​​യോ നീ​​​ക്കം ചെ​​​യ്യാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.