യു​വ​തി​യു​ടെ ദേ​ഹ​ത്തു ചാ​യ ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 19, 2019 12:06 AM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: ക​​​ടം കൊ​​​ടു​​​ത്ത പ​​​ണം തി​​​രി​​​കെ ചോ​​​ദി​​​ച്ച വി​​​രോ​​​ധ​​​ത്തി​​​ൽ യു​​​വ​​​തി​​​യു​​​ടെ ദേ​​​ഹ​​​ത്തു ചാ​​​യ ഒ​​​ഴി​​​ച്ചു പൊ​​​ള്ളി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. ഇ​​​രി​​​ക്കൂ​​​റി​​​ലെ ന​​​ടു​​​ക്ക​​​ണ്ടി സ​​​ജീ​​​റി​​​നെ (29) യാ​​​ണ് ഇ​​​രി​​​ക്കൂ​​​ർ എ​​​സ്ഐ അ​​​നൂ​​​പ് കു​​​മാ​​​റും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. യു​​​വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ അ​​​ടു​​​ക്ക​​​ള​​​യി​​​ൽ ചാ​​​യ ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ പി​​​ടി​​​ച്ചു​​​ത​​​ള്ളു​​​ക​​​യും തി​​​ള​​​ച്ച ചാ​​​യ യു​​​വ​​​തി​​​യു​​​ടെ ദേ​​​ഹ​​​ത്ത് ഒ​​​ഴി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​ന്നു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​രി​​​ക്കൂ​​​ർ ടൗ​​​ണി​​​ൽ​​​നി​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.