ശ്രീ​ധ​ര​ൻ​പി​ള്ള പെരുമാറ്റച്ചട്ടം ലംഘിച്ചു; ന​ട​പ​ടിക്ക് ശി​പാ​ർ​ശ
ശ്രീ​ധ​ര​ൻ​പി​ള്ള പെരുമാറ്റച്ചട്ടം ലംഘിച്ചു; ന​ട​പ​ടിക്ക് ശി​പാ​ർ​ശ
Thursday, April 18, 2019 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ​​​തു വ​​​ർ​​​ഗീ​​​യ വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രാ​​​മ​​​ർ​​​ശം ത​​​ന്നെ​​​യാ​​​ണെ​​​ന്നും ച​​​ട്ട ലം​​​ഘ​​​ന​​​ത്തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ ചെ​​​യ്തു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ലെ 123, 125 വ്യ​​​വ​​​സ്ഥ​​​ക​​​ൾ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള ലം​​​ഘി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്തു വ​​​ർ​​​ഗീ​​​യ വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കും​​വി​​​ധ​​​ത്തി​​​ലു​​​ള്ള പ്ര​​​സം​​​ഗം പാ​​​ടി​​​ല്ലെ​​​ന്നും വ​​​ർ​​​ഗീ​​​യ​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണു അ​​​ദ്ദേ​​​ഹം ലം​​​ഘി​​​ച്ച​​​ത്. ച​​​ട്ട​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള മു​​​സ്‌ലീം​​​ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ ആ​​​റ്റി​​​ങ്ങ​​​ൽ മ​​​ണ്ഡ​​​ലം ക​​​ൺ​​​വീ​​​ന​​​ർ വി.ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും യു​​​ഡി​​​എ​​​ഫും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​സ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വീ​​​ഡി​​​യോ ദൃ​​​ശ്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണു ന​​​ട​​​പ​​​ടി​​​ക്കു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​ത്.


ആ​​​റ്റി​​​ങ്ങ​​​ലിലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ മു​​​ഖ്യ​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​സം​​​ഗി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച് ഡി​​​ജി​​​പി​​​യോ​​​ടും ജി​​​ല്ലാ ക​​​ള​​​ക്ട​​​റോ​​​ടും സി​​​ഇ​​​ഒ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. പ്ര​​​സം​​​ഗ​​​വും വീ​​​ഡി​​​യോ​​​യും ക​​​ഴി​​​ഞ്ഞ 16ന് ​​​ബി​​​ജെ​​​പി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് ഉ​​​ട​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ക​​​ണ്ണൂ​​​രി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ.ശ്രീ​​​മ​​​തി​​​ക്കെ​​​തി​​​രാ​​​യ വീ​​​ഡി​​​യോ സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് നി​​​യ​​​മാ​​​നു​​​സൃ​​​ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കു മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.