വൈദ്യുതി ഉപയോഗം റിക്കാർഡിൽ
വൈദ്യുതി ഉപയോഗം റിക്കാർഡിൽ
Friday, March 22, 2019 1:41 AM IST
തൊ​ടു​പു​ഴ: ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തു വൈ​ദ്യു​തി ഉ​പ​യോഗം ര​ണ്ടാം ദി​ന​വും റി​ക്കാ​ർ​ഡി​ൽ. 83.0263 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ഉ​പ​ഭോ​ഗം. ബു​ധ​നാ​ഴ്ച ഇ​ത് 83.0865 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. 0.0602 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ന്‍റെ കു​റ​വ് ഇ​ന്ന​ലെ ഉ​ണ്ട്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലും നേ​രി​യ കു​റ​വ് വ​രു​ത്തി. 24.8942 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം.

രാ​മ​കു​ണ്ഡം,താ​ൾ​ച്ച​ർ താ​പ നി​ല​യ​ങ്ങ​ളി​ൽ ക​ൽ​ക്ക​രി ക്ഷാ​മം മൂ​ലം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള കേ​ന്ദ്ര​പൂ​ൾ വൈ​ദ്യു​തി കു​റ​ഞ്ഞ​തു പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, വി​ല കു​റ​ഞ്ഞ വൈ​ദ്യു​തി മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച​തു കെ​എ​സ്ഇ​ബി​ക്ക് ആ​ശ്വാ​സ​മാ​യി. യൂ​ണി​റ്റി​ന് 3.88 രൂ​പ നി​ര​ക്കി​ൽ 7.04 ല​ക്ഷം യൂ​ണി​റ്റും 5.79 നി​ര​ക്കി​ൽ 1.68 ല​ക്ഷം യൂ​ണി​റ്റും കോ​ഴി​ക്കോ​ട് ഡീ​സ​ൽ പ​വ​ർ പ്ലാ​ന്‍റി​ൽ​നി​ന്നു ല​ഭി​ച്ച​തു നേ​ട്ട​മാ​യി. 58.1321 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​നി​ന്ന് എ​ത്തി​ച്ച​ത്.


ഒ​രാ​ഴ്ച​യാ​യി ശ​രാ​ശ​രി വൈ​ദ്യു​തി ഉ​പ​യോഗം 80 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്ന​ത് ചൊ​വ്വാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 83 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ഇ​ടു​ക്കി​യി​ൽ സം​ഭ​ര​ണ ശേ​ഷി​യു​ടെ 50 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.


ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.