എറണാകുളം -അങ്കമാലി മേജർ അതിരൂപത വൈദിക സമിതി അപലപിച്ചു
Friday, March 22, 2019 1:24 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​നെ​യും അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഫാ.​പോ​ൾ തേ​ല​ക്കാ​ട്ടി​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​തി​നെ അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന വൈ​ദി​ക സ​മി​തി ശ​ക്ത​മാ​യി അ​പ​ല​പി​ച്ച​താ​യി പി​ആ​ർ​ഒ ഫാ.​പോ​ൾ ക​രേ​ട​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്നു. കാ​ക്കാ​നാ​ട് ഫ​സ്റ്റ് ക്ലാ​സ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​ന്പാ​കെ 342-ാം ന​ന്പ​രാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട എ​ഫ്ഐ​ആ​ർ പ്ര​കാ​രം മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​നെ​യും ഫാ.​പോ​ൾ തേ​ല​ക്കാ​ട്ടി​നെ​യും പ്ര​തി​ചേ​ർ​ത്ത​ത് അ​ധാ​ർ​മി​ക​വും അ​ക്രൈ​സ്ത​വ​വും കാ​നോ​നി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ്.


ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​രാ​തി ന​ൽ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഈ ​പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ​യും അ​തി​രൂ​പ​ത​യു​ടെ​യും സ​ത്പേ​രു ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​യ്ത​താ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി​യ​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. രേ​ഖ​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു വൈ​ദി​ക സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd