ദ​ളിത് ക്രൈ​സ്ത​വ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ
Friday, March 22, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൗ​​ണ്‍​സി​​ൽ ഓ​​ഫ് ദ​​ളി​ത് ക്രി​​സ്ത്യ​​ൻ​​സ് കേ​​ര​​ള​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ദ​ളി​​ത് ക്രൈ​​സ്ത​​വ​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലേ​​ക്കു മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തു​​ന്നു.

കേ​​ര​​ള സ​​ർ​​ക്കാ​​രി​​നെ ന​​യി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യും മു​​ന്ന​​ണി​​യും ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ൽ പ​​റ​​ഞ്ഞ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ പാ​​ലി​​ക്ക​​പ്പെ​​ടാ​​ത്ത കാ​​ര്യം ഈ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നെ​​യും മു​​ന്ന​​ണി​​യെ​​യും ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ണ് റാ​​ലി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള പ്ര​​വ​​ർ​​ത്ത​​ക​​ർ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കും.

സി​​എ​​സ്ഐ കൊ​​ല്ലം - കൊ​​ട്ടാ​​ര​​ക്ക​​ര മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് റ​​വ. . ഉ​​മ്മ​​ൻ ജോ​​ർ​​ജ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ൽ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സി​​ഡി​​സി​​യു​​ടെ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ വി.​​ജെ. ജോ​​ർ​​ജ്, ചെ​​യ​​ർ​​മാ​​ൻ എ​​സ്.​​ജെ. സാം​​സ​​ണ്‍, കോഓ​​ർ​​ഡി​​നേ​​റ്റ​​ർ ഷാ​​ജി പീ​​റ്റ​​ർ, ഓ​​ർ​​ഗ​​നൈ​​സ​​ർ ഡ​​ബ്ല്യു.​​ആ​​ർ. പ്ര​​സാ​​ദ്, സം​​സ്ഥാ​​ന ഉ​​പ​​ദേ​​ശ​​ക​​ൻ ഡോ. ​​സൈ​​മ​​ണ്‍ ജോ​​ണ്‍, ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യ റ​​വ. ഷാ​​ജു സൈ​​മ​​ണ്‍, ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ, മേ​​ഖ​​ലാ ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ ദേ​​വ​സി കു​​റ്റൂ​​ർ, എ​​സ്.​​എ​​സ്. രാ​​ജ​​ൻ, ദ​ളി​ത് ക​​ത്തോ​​ലി​​ക്ക മ​​ഹാ​​സ​​ഭ​​യു​​ടെ നേ​​താ​​ക്ക​​ളാ​​യ എ​​ൻ. ദേ​​വ​​ദാ​​സ്, ജോ​​ർ​​ജ് എ​​സ്. പ​​ള്ളി​​ത്തു​​റ എ​​ന്നി​​വ​​ർ റാ​​ലി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.