തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേനയെത്തി
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേനയെത്തി
Tuesday, March 19, 2019 1:12 AM IST
കൂ​​ത്തു​​പ​​റ​​മ്പ്: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി കേ​​ന്ദ്ര​​സേ​​ന ജി​​ല്ല​​യി​​ൽ എ​​ത്തി. തി​​ങ്ക​​ളാ​​ഴ്ച ത​​ല​​ശേ​​രി സ​​ബ് ഡി​​വി​​ഷ​​നു കീ​​ഴി​​ലെ ക​​തി​​രൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ സേ​​ന റൂ​​ട്ട് മാ​​ർ​​ച്ച് ന​​ട​​ത്തി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ത​​ല​​ശേ​​രി എ​​എ​​സ്പി അ​​ര​​വി​​ന്ദ് സു​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു റൂ​​ട്ട് മാ​​ർ​​ച്ച്. മൂ​​ന്നാം മൈ​​ലി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച റൂ​​ട്ട് മാ​​ർ​​ച്ച് നാ​​യ​​നാ​​ർ റോ​​ഡ്, ക​​തി​​രൂ​​ർ, അ​​ഞ്ചാം മൈ​​ൽ, ഡ​​യ​​മ​​ണ്ട് മു​​ക്ക്, ക​​ക്ക​​റ എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചു ക​​തി​​രൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സ​​മാ​​പി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ജി​​ല്ല​​യി​​ലെ മ​​റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലും റൂ​​ട്ട് മാ​​ർ​​ച്ച് ന​​ട​​ത്തും. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി കൂ​​ടു​​ത​​ൽ കേ​​ന്ദ്ര​​സേ​​ന അ​​ടു​​ത്ത ദി​​വ​​സം​​ത​​ന്നെ ജി​​ല്ല​​യി​​ൽ എ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.