2018ൽ ​റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 4,199 ജീ​വ​നു​ക​ൾ
2018ൽ ​റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത്  4,199 ജീ​വ​നു​ക​ൾ
Sunday, January 20, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പൊ​​​ലി​​​ഞ്ഞ​​​ത് 4,199 ജീ​​​വ​​​നു​​​ക​​​ൾ. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഉ​​​യ​​​ർ​​​ന്നു. 2017ൽ 4,131 ​​​പേ​​​രാ​​​ണു റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത് 31,611 പേ​​​ർ​​​ക്കാ​​​ണ്. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രിക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും ഉ​​​യ​​​ർ​​​ന്നു. 2017 ൽ 29,733 ​​​പേ​​​ർ​​​ക്കും 2016 ൽ 30,100 ​​​പേ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. 2016, 2017, 2018 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 91,444 പേ​​​ർ​​​ക്കാ​​​ണ് വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. 2016 ൽ 4,287 ​​​പേ​​​രും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പോ​​​ലീ​​​സും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ച​​​ത്.

2018 ൽ ​​​റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​രു​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണ്. 365 പേ​​​രാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റ​​​വും(361) പാ​​​ല​​​ക്കാ​​​ടും (343) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലും (333) ആ​​​ണ് തൊ​​​ട്ടു​​​പി​​​ന്നി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ 187 പേ​​​ർ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ചു. ഏ​​​റ്റ​​​വും കു​​​റ​​​വ് മ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​ത് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് - 73. 2017ലും ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ​​​പേ​​​ർ റോ​​​ഡ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ത​​​ന്നെ- 407 പേ​​​ർ. തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ള്ള​​​ത് മ​​​ല​​​പ്പു​​​റ​​​വും (385) പാ​​​ല​​​ക്കാ​​​ടും (384) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലും (325) ത​​​ന്നെ​​​യാ​​​ണ്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ 172 പേ​​​രാ​​​ണ് 2017 ൽ ​​​വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. 68 പേ​​​ർ മ​​​രി​​​ച്ച വ​​​യ​​​നാ​​​ടാ​​​ണ് ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ. 2016 ൽ ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ​​​പേ​​​ർ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് - 402. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ലി​​​ൽ 367 പേ​​​രും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ 366 പേ​​​രും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ 356 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലി​​​ൽ 351 പേ​​​രും 2016 ൽ ​​​വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത് 180 പേ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.