പന്തളം രാജപ്രതിനിധിക്കു വരവേല്പ്
പന്തളം രാജപ്രതിനിധിക്കു വരവേല്പ്
Thursday, January 17, 2019 12:50 AM IST
ശ​ബ​രി​മ​ല: ആ​ചാ​ര​ങ്ങ​ള്‍ പൂ​ർ​ത്തീ​ക​രി​ച്ചു രാ​ജ​പ്ര​തി​നി​ധി മൂ​ലം​നാ​ള്‍ രാ​ഘ​വ വ​ര്‍മ​യും പ​രി​വാ​ര​ങ്ങ​ളും മ​ല ച​വി​ട്ടി അ​യ്യ​പ്പ​ദ​ര്‍ശ​നം ന​ട​ത്തി. വൈ​കു​ന്നേ​രം ശ​രം​കു​ത്തി​യി​ല്‍ എ​ത്തി​യ രാ​ജ​പ്ര​തി​നി​ധി​യെ വാ​ദ്യ​മേ​ളം, ച​ങ്ങ​ല​വി​ള​ക്ക് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ന​യി​ച്ചു.

പ​ന്ത​ള​ത്തു​നി​ന്ന് തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പ​മെ​ത്തി​യ രാ​ജ​പ്ര​തി​നി​ധി പ​ന്പ​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഇ​ന്ന​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ല​ക​യ​റ്റം ന​ട​ന്ന​ത്.


രാ​ജ​പ്ര​തി​നി​ധി ന​ട​പ്പ​ന്ത​ലി​ന്‍റെ മു​ന്നി​ലെ​ത്തി ദേ​വ​സ്വം പ്ര​തി​നി​ധി​യി​ല്‍നി​ന്നു ചു​രി​ക സ്വീ​ക​രി​ച്ചു പ​ക​രം മു​ണ്ടും വ​സ്ത്ര​വും സ​മ്മാ​നി​ച്ചു. മേ​ല്‍ശാ​ന്തി ന​ല്‍കി​യ നാ​ളി​കേ​രം ഉ​ട​ച്ച ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ക​യ​റി ചു​രി​ക സോ​പാ​ന​പ്പ​ട​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. മേ​ല്‍ശാ​ന്തി ചു​രി​ക വി​ഗ്ര​ഹ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു വ​ച്ച​തോ​ടെ അ​യ്യ​പ്പ​ന്‍ തി​രു​വാ​ഭ​ര​ണം പൂ​ര്‍ണ​മാ​യും അ​ണി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.