ആനയെക്കണ്ട് ഓടിയ അയ്യപ്പഭക്തർക്കു വീണു പരിക്ക്
Saturday, January 12, 2019 1:30 AM IST
മു​ണ്ട​ക്ക​യം: കാ​ന​നപാ​ത​യിലൂടെ സ​ഞ്ച​രി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു ഭ​യ​ന്നോ​ടി​യ അ​ഞ്ചു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു വീ​ണു പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തി​രു​പ്പ​തി (30), കൊ​ണ്ട​ൽ​സ്വാ​മി (20), ന​വീ​ൻ​കു​മാ​ർ (50), ഗ​ണ​പ​തി സ്വാ​മി (52), മ​ധു​സൂ​ദ​ന​ൻ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​നു സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. വി​ല​ക്ക് ലം​ഘി​ച്ച് തീ​ർ​ഥാ​ട​ക​ർ നീ​ങ്ങു​ന്ന​താ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.