ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​കര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് കേ​ര​ള പോ​ലീ​സ് മി​ക​ച്ച മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​കര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്  കേ​ര​ള പോ​ലീ​സ് മി​ക​ച്ച മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
Friday, January 11, 2019 1:38 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്ക് മി​​ക​​ച്ച മാ​​തൃ​​ക​​യാ​​ണ് കേ​​ര​​ള പോ​​ലീ​​സെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജ് 10 ല​​ക്ഷം ലൈ​​ക്കു​​ക​​ൾ നേ​​ടി​​യ​​തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ധു​​നി​​ക​​കാ​​ല​​ത്ത് ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ൾ ആ​​രോ​​ഗ്യ​​ക​​ര​​വും അ​​നാ​​രോ​​ഗ്യ​​ക​​ര​​വു​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്ക് ഉ​​പേ​​യാ​​ഗി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​ൽ ആ​​രോ​​ഗ്യ​​പ​​ര​​മാ​​യ ഇ​​ട​​പെ​​ട​​ൽ കേ​​ര​​ള പോ​​ലീ​​സി​​ന് ന​​ട​​ത്താ​​നാ​​യ​​ത് കൂ​​ട്ടാ​​യ്മ​​യു​​ടെ വി​​ജ​​യ​​മാ​​ണ്. അ​​ർ​​പ്പ​​ണ​​ബോ​​ധ​​ത്തോ​​ടെ ചു​​മ​​ത​​ല​​പ്പെ​​ട്ട​​വ​​ർ പ്ര​​വ​​ർ​​ത്തി​​ച്ച​​തും ഇ​​തി​​നു മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി.

കേ​​ര​​ള പോ​​ലീ​​സ് സ്തു​​ത്യ​​ർ​​ഹ​​മാ​​യ കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ന് നേ​​ര​​ത്തെ​​ത​​ന്നെ രാ​​ജ്യ​​ത്തെ പോ​​ലീ​​സിനു സേ​​ന​​ക​​ളി​​ൽ മി​​ക​​ച്ച സ്ഥാ​​നം നേ​​ടാ​​നാ​​യി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ നേ​​ട്ട​​ങ്ങ​​ൾ നേ​​ടാ​​ൻ സം​​സ്ഥാ​​ന പോ​​ലീ​​സ് സേ​​ന​​യ്ക്ക് ക​​ഴി​​യ​​ട്ടെ​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ആ​​ശം​​സി​​ച്ചു. ച​​ട​​ങ്ങി​​ൽ ഫേ​​സ്ബു​​ക്ക് ഇ​​ന്ത്യ (ട്ര​​സ്റ്റ് ആ​​ൻ​​ഡ് സേ​​ഫ്റ്റി) ഹെ​​ഡ് സ​​ത്യ യാ​​ദ​​വ് ഫേ​​സ്ബു​​ക്കി​​ന്‍റെ അം​​ഗീ​​കാ​​രം കൈ​​മാ​​റി.


കേ​​ര​​ള പോ​​ലീ​​സ് സോ​​ഷ്യ​​ൽ മീ​​ഡി​​യ സെ​​ൽ അം​​ഗ​​ങ്ങ​​ളാ​​യ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ക​​മ​​ൽ​​നാ​​ഥ്, വി.​​എ​​സ്. ബി​​മ​​ൽ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ പി.​​എ​​സ്.​​സ​​ന്തോ​​ഷ്, ബി.​​ടി അ​​രു​​ണ്‍ എ​​ന്നി​​വ​​ർ​​ക്ക് മു​​ഖ്യ​​മ​​ന്ത്രി മൊ​​മെ​​ന്‍റോ ന​​ല്കി.

ടേ​​ക്ക് കെ​​യ​​ർ, ബി​​വെ​​യ​​ർ, ശ്ര​​ദ്ധ’ എ​​ന്ന പേ​​രി​​ൽ കേ​​ര​​ള പോ​​ലീ​​സ് സോ​​ഷ്യ​​ൽ മീ​​ഡി​​യ സെ​​ല്ലും കേ​​ര​​ള റെ​​യി​​ൽ​​വേ പോ​​ലീ​​സും നി​​ർ​​മി​​ച്ച റെ​​യി​​ൽ​​വേ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച ഹ്ര​​സ്വ​​ചി​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​ന​​വും ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ, മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പോ​​ലീ​​സ് അ​​ഡ്വൈ​​സ​​ർ ര​​മ​​ണ്‍ ശ്രീ​​വാ​​സ്ത​​വ, എ.​​ഡി​​ജി​​പി​​മാ​​രാ​​യ അ​​നി​​ൽ​​കാ​​ന്ത്, മ​​നോ​​ജ് ഏ​​ബ്ര​​ഹാം തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.