മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി മൂന്നു മുതൽ
Friday, January 11, 2019 1:27 AM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് മൂ​ന്നാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 87-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ ഒ​ന്പ​തു​വ​രെ കൊ​ണ്ടാ​ടും. സ്വീ​ഡ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ദീ​യ​സ്ക്കോ​റ​സ് ബ​ന്യാ​മി​ൻ അ​ത്താ​സ് ഇ​ക്കൊ​ല്ല​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യും സ​ഭ​യി​ലെ മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും പെ​രു​ന്നാ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​രാ​കും. ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദ​യ​റാ​യി​ലും യാ​ക്കോ​ബാ​യ സ​ഭ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​രും. വൈ​കു​ന്നേ​രം 5.30ന് ​ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റും. എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണു പ്ര​ധാ​ന പെ​രു​ന്നാ​ൾ. എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തീ​ർ​ഥാ​ട​ക​രെ ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ലും തു​ട​ർ​ന്ന് ദ​യ​റാ​യി​ലും സ്വീ​ക​രി​ക്കും.


വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യും പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി​യും നേ​തൃ​ത്വം ന​ൽ​കും. ആ​റി​നു ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ന പെ​തു​സ​മ്മേ​ള​ന​വും, തീ​ർ​ഥ​യാ​ത്ര വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി മാ​ർ ദീ​യ​സ്ക്കോ​റോ​സ് ബ​ന്യാ​മി​ൻ അ​ത്താ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഒ​ന്പ​തി​നു പു​ല​ർ​ച്ചെ മൂ​ന്നി​നു മ​ഞ്ഞി​നി​ക്ക​ര മോ​ർ സ്തേ​ഫാ​നോ​സ് ക​ത്തീ​ഡ്ര​ലി​ൽ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ദ​യ​റാ പ​ള്ളി​യി​ൽ 5.30ന് ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്, സ​ഖ​റി​യ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് 8.30ന് ​പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി മാ​ർ ദീ​യ​സ്ക്കോ​റോ​സ് ബ​ന്യാ​മി​ൻ അ​ത്താ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ധൂ​പ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.