ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്കു ബു​ദ്ധി​മു​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്കു ബു​ദ്ധി​മു​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
Wednesday, November 21, 2018 1:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ കു​​ഴ​​പ്പ​​ങ്ങ​​ൾ കു​​ത്തി​​പ്പൊ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന സം​​ഘ​​പ​​രി​​വാ​​റു​​കാ​​രു​​ടെ പ്ര​​ചാ​​ര​​ണ​​ത്താ​​ൽ തെ​​റ്റി​​ദ്ധ​​രി​​ക്ക​​പ്പെ​​ട്ട​​തു കൊ​​ണ്ടാ​​കാം അ​​മി​​ത് ഷാ ​​ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ വ​​സ്തു​​താ​​ര​​ഹി​​ത​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി ട്വീ​​റ്റ് ചെ​​യ്ത​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ശ​​ബ​​രി​​മ​​ല​​യി​​ൽ ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​കു​​ന്ന​​ത് ഭ​​ക്ത​​ർ​​ക്ക് അ​​ല്ല, മ​​റി​​ച്ച് ശ​​ബ​​രി​​മ​​ല കേ​​ന്ദ്രീ​​ക​​രി​​ച്ച് കു​​ഴ​​പ്പ​​ങ്ങ​​ൾ കു​​ത്തി​​പ്പൊ​​ക്കാ​​ൻ ദു​​രു​​ദ്ദേ​​ശ്യ​​പൂ​​ർ​​വം ശ്ര​​മം ന​​ട​​ത്തു​​ന്ന സം​​ഘ​​പ​​രി​​വാ​​റു​​കാ​​ർ​​ക്കാ​​ണ്.

ശ​​ബ​​രി​​മ​​ല​​യി​​ൽ സ​​ർ​​ക്കാ​​ർ ചെ​​യ്യു​​ന്ന​​തു സു​​പ്രീം​​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്ക​​ൽ മാ​​ത്ര​​മാ​​ണെ​​ന്നും ഇ​​ത​​ല്ലാ​​തെ കേ​​ന്ദ്ര​​ത്തി​​നോ സം​​സ്ഥാ​​ന​​ത്തി​​നോ അ​​വി​​ടെ മ​​റ്റൊ​​ന്നും ചെ​​യ്യാ​​നി​​ല്ലെ​​ന്നു​​മു​​ള്ള കേ​​ന്ദ്ര​​ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​ന്‍റെ നി​​ല​​പാ​​ടു ത​​ന്നെ അ​​മി​​ത് ഷാ​​യ്ക്കു​​ള്ള മ​​റു​​പ​​ടി ആ​​കു​​ന്നു​​ണ്ട്. തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കാ​​ര്യ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളി​ല്ല എ​​ന്ന് മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​തും ഓ​​ർ​​ക്ക​​ണം. തീ​​ർ​​ഥാ​​ട​​ക​​രും ശ​​ബ​​രി​​മ​​ല​​യി​​ലെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ലും സൗ​​ക​​ര്യ​​ങ്ങ​​ളി​​ലും തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​മി​​ത് ഷാ​​യു​​ടെ ട്വീ​​റ്റ് തീ​​ർ​​ത്തും അ​​പ്ര​​സ​​ക്ത​​വും അ​​സം​​ഗ​​ത​​വും ആ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.