കരുതൽ നിയമപ്രകാരം സന്നിധാനത്ത് എട്ടുപേർ അറസ്റ്റിൽ
കരുതൽ നിയമപ്രകാരം സന്നിധാനത്ത് എട്ടുപേർ അറസ്റ്റിൽ
Wednesday, November 21, 2018 1:01 AM IST
ശ​ബ​രി​മ​ല: ക​രു​ത​ൽ നി​യ​മ​പ്ര​കാ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു​നി​ന്ന് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം പ​ര​വൂ​ർ പു​തു​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് (21), അ​ന​ന്തു (18), അ​ന​ന്തു (23), വി​നോ​ദ് (41), വ​സ​ന്ത​രാ​ജ് (26), അ​രു​ണ്‍ (22), ശ്യാം​പ്ര​സാ​ദ് (24), ജീ​വ​ൻ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം കി​ട്ടി​യി​രു​ന്നു. സം​ഘം നി​ല​യ്ക്ക​ലി​ലെ​ത്തി​യ​പ്പോ​ൾ ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ട​ങ്ങ​ണ​മെ​ന്ന നോ​ട്ടീ​സ് പോ​ലീ​സ് ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​തു പാ​ലി​ക്കാ​തെ ഇ​വ​ർ സ​ന്നി​ധാ​ന​ത്ത് ത​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രെ തി​രു​വ​ല്ല ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.