ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​: ഐ​എ​സി​പി​കെ​ആ​ർ
Wednesday, November 21, 2018 12:44 AM IST
കൊ​​​ച്ചി : ഭി​​​ന്ന​​​ശേ​​​ഷി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് കേ​​​ര​​​ള ഘ​​​ട​​​കം (ഐ​​​എ​​​സി​​​പി​​​കെ​​​ആ​​​ർ) . താ​​ത്കാ​​ലി​​​ക​​​മാ​​​യി യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ നി​​​യ​​​മ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​രും മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രാ​​​യ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ ചി​​​ല​​​രും സൈ​​​ക്യാ​​​ട്രി​​​സ്റ്റു​​​ക​​​ളും ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. 21 വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഭി​​​ന്ന​​​ശേ​​​ഷി ക്കാ​​രി​​ൽ പ​​​കു​​​തി​​​യി​​​ൽ ഏ​​​റെ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​ത് ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ച​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യും സ​​​മ്മേ​​​ള​​​നം വി​​​ല​​​യി​​​രു​​​ത്തി.


ബി​​​നോ​​​യ് വി​​​ശ്വം എം​​​പി സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡോ. ​​​സാ​​​നി വ​​​ർ​​​ഗീ​​​സ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​മൃ​​​ത ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സി. പ്ര​​​ഫ​​​സ​​​ർ ആ​​​ർ. ശ്രീ​​​ഹ​​​രി, ഐ​​​എ​​​ൻ​​​എ​​​ച്ച്എ​​​സ് സ​​​ഞ്ജീ​​​വ​​​നി ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് ഷ​​​റി​​​ക്ക ഷാം ​​​എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്സ് കേ​​​ര​​​ള ഘ​​​ട​​​കം, ഡി​​​പ്പാ​​​ർ​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി, അ​​​മൃ​​​ത മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സം​​​ഘ​​​ട​​​ന​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് പ്ര​​​കാ​​​ശ​​​ന​​​വും മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​വും ബി​​​നോ​​​യ് വി​​​ശ്വം നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.