ശബരിമലയിൽ മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
ശബരിമലയിൽ മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
Wednesday, October 17, 2018 8:42 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട തു​റ​ന്നു. രാ​വി​ലെ നി​ർ​മാ​ല്യ​വും പ​തി​വ് പൂ​ജ​ക​ളും നെ​യ്യ​ഭി​ഷേക​വും ഗ​ണ​പ​തി ഹോ​മ​വും ന​ട​ക്കും.

ഉ​ഷഃ​പൂ​ജ​യ്ക്കു ശേ​ഷം ശ​ബ​രി​മ​ല​യി​ലെ മേ​ല്‍ശാ​ന്തി ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. മേ​ല്‍ശാ​ന്തി ന​റു​ക്കെ​ടു​പ്പി​നാ​യി പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ഒ​ന്പ​ത് ശാ​ന്തി​മാ​രു​ടെ പേ​രു​ക​ള്‍ വെ​ള്ളി​ക്കു​ട​ത്തി​ലി​ട്ട് അ​തി​ല്‍നി​ന്നാ​ണ് പു​തി​യ മേ​ല്‍ശാ​ന്തി​യെ ന​റു​ക്കെ​ടു​ക്കു​ക. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍നി​ന്ന് എ​ത്തു​ന്ന കു​ട്ടി​ക​ളാ​ണു ന​റു​ക്കെ​ടു​ക്കു​ക. മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി ന​റു​ക്കെ​ടു​പ്പും തു​ട​ര്‍ന്ന് ന​ട​ക്കും.


ഒ​ന്പ​ത് പേ​രാ​ണ് മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഇ​രു മേ​ല്‍ശാ​ന്തി​മാ​രും പു​റ​പ്പെ​ടാ ശാ​ന്തി​മാ​രാ​യി വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.