കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ മാധ്യമ കമ്മീഷൻ സംഘടിപ്പിക്കുന്ന 31-ാമത് അഖിലകേരള സാമൂഹികസംഗീത നാടകമത്സരം നവംബർ മൂന്നു മുതൽ 15-വരെയുള്ള ദിവസങ്ങളിൽ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം ആറിനാണ് നാടകം. ധാർമികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മത്സരത്തിലേക്കുള്ള നാടകങ്ങൾ കെസിബിസി മാധ്യമ കമ്മീഷൻ ചെയർമാൻ റവ. ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ അധ്യക്ഷനായുള്ള സമിതിയാണു തെരഞ്ഞെടുത്തത്.
നയാപൈസ (കോഴിക്കോട് നവചേതന), കുരുത്തി (തിരുവനന്തപുരം അക്ഷര), കനൽച്ചിലന്പ് (ആരാധന എന്റർടൈനേഴ്സ്, തിരുവനന്തപുരം), ദൈവത്തിന്റെ പുസ്തകം (കായംകുളം സപര്യ), ഇവൻ നായിക (ഓച്ചിറ നാടകരംഗം), അക്ഷരങ്ങൾ (കൊല്ലം ആവിഷ്കാര), കപടലോകത്തെ ശരികൾ (അന്പലപ്പുഴ സാരഥി), ഓർക്കുക വല്ലപ്പോഴും (കൊല്ലം അസീസി), പകിട (തൃശൂർ രജപുത്ര), ഒരു സിനിമ തിരക്കഥ (മുദ്ര തിയറ്റേഴ്സ് കണ്‍സെപ്റ്റ്സ്, തൃശൂർ), കിസാൻരാമന്റെ വിരലുകൾ (മലയാളനാടകവേദി, തിരുവനന്തപുരം), വൈറസ് (സംസ്കൃതി തിരുവനന്തപുരം), ഇതാ മനുഷ്യൻ (ബൈബിൾ നാടകം-കോട്ടയം ദർശന) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.