ക​മ്മീ​ഷ​നു​ക​ൾ രാ​ഷ്‌ട്രീ​യ​വ​ത്ക്ക​രി​ക്ക​പ്പെ​ടു​ന്നു: കേ​ര​ള യു​വ​ജ​ന​പ​ക്ഷം
Tuesday, September 25, 2018 1:28 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ അ​​​വ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ജ്ഞാ​​​നു​​​വ​​​ർ​​​ത്തി​​​ക​​​ളാ​​​യാ​​​ണു പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നു കേ​​​ര​​​ള യു​​​വ​​​ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

സ്വ​​​ത​​​ന്ത്ര്യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​വ​​​രി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യ ചു​​​മ​​​ത​​​ല​​​യേ​​​ക്കാ​​​ൾ താ​​​ത്പ​​​ര്യം ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ രാ​​​ഷ്ട്രീ​​​യ അ​​​ജ​​​ൻ​​ഡക​​​ൾ ന​​​ട​​​പ്പാ​​ക്കാ​​​നാ​​​ണ്. പെ​​​ട്രോ​​​ളി​​​യം വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കെ​​തി​​​രെ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ശൗ​​​ചാ​​​ല​​​യ ഭി​​​ക്ഷാ​​​ട​​​നം എ​​​ന്ന പേ​​​രി​​​ൽ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്താ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.


യോ​​​ഗം കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഇ.​​​കെ. ഹ​​​സ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഷൈ​​​ജോ ഹ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സു​​​ബീ​​​ഷ് ശ​​​ങ്ക​​​ർ, ഷോ​​​ണ്‍ ജോ​​​ർ​​​ജ് , ബൈ​​​ജു മ​​​ണ്ഡ​​​പം, ലെ​​​ൽ​​​സ് വ​​​യ​​​ലി​​​ക്കു​​​ന്നേ​​​ൽ, പ്ര​​​വീ​​​ണ്‍ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മാ​​​ത്യു വേ​​​ഗ​​​ത്താ​​​നം സ​​​ഞ്ചു ജെ​​​യിം​​​സ്, റ​​​നീ​​​ഷ് ചൂ​​​ണ്ട​​​ച്ചേ​​​രി, രാ​​​ഹു​​​ൽ ജോ, ​​​വി​​​ൽ​​​ഫ്ര​​​ഡ് വി​​​ല്യം, എ​​​ൽ​​​ദോ​​​സ് ഓ​​​ലി​​​ക്ക​​​ൽ, റി​​​ജോ വാ​​​ളാ​​​ന്ത​​​റ, വി​​​ഷ്ണു അ​​​ന്പാ​​​ടി, ടി​​​ജോ സ്യാ​​​ന്പി​​​യി​​​ൽ, ജോ ​​​നെ​​​ടു​​​ങ്ങാ​​​ട് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.